അബുദാബി ബിഗ് ടിക്കറ്റ്: 45 കോടി രൂപ പ്രവാസി മലയാളിക്ക്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണ വിജയിച്ചിരിക്കുന്നത് അബുദാബിയിൽ ജോലി ചെയ്യുന്ന മലയാളിയായ ലൗലി മോൾ അച്ചാമ്മയാണ്. 45 കോടിയോളം രൂപ (20 ദശലക്ഷം ദിർഹം) സമ്മാനം ആണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്.

21 വർഷമായി അബുദാബിയിൽ കുടുംബസമേതം ആണ് ഇവർ താമസിക്കുന്നത്. എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് ലൗലി പറയുന്നു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഇൻ സ്റ്റോർ കൗണ്ടറിൽ നിന്നും യാത്രക്കിടയിൽ ആണ് അവർ ടിക്കറ്റ് എടുക്കുക. സമ്മാനത്തുക ഭർതൃസഹോദരനുമായി പങ്കിടുമെന്ന് ലൗലി പറഞ്ഞു. അവരുമായി ചേർന്നാണ് ടിക്കറ്റ് എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *