ഗിരീഷ് ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തി

കൊച്ചി : അഴിമതികൾക്കെതിരെ പോരാടി കൊണ്ടിരുന്ന പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ മരിച്ചനിലയിൽ കളമശ്ശേരിയിലെ വീട്ടിൽ കണ്ടെത്തി. പൊലീസ് സ്ഥലെത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. സി എം ആർ എൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രിയുടെ മകളും മറ്റു രാഷ്ട്രീയ നേതാക്കളും പണം കൈപ്പറ്റിയെന്ന ഇൻകം ടാക്സ് കണ്ടെത്തലിനെ കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള അദ്ദേഹത്തിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം. അന്വേഷണം ആവശ്യപ്പെട്ടുള്ള ആദ്യ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി തള്ളിയതോടെയാണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്….

Read More

ശ്രീ പിപി മുകുന്ദൻ അന്തരിച്ചു

കൊച്ചി: ശ്രീ പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ദക്ഷിണേന്ത്യയിലെ ബിജെപിയുടെ സംഘടനാ സെക്രട്ടറിയായും അതിനുമുൻപ്‌ കേരളത്തിലെ സംഘടനാ സെക്രട്ടറിയായും, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 8.10 നായിരുന്നു അന്ത്യം. ആർഎസ്എസിന്റെ കൊച്ചിയിലെ കാര്യാലയത്തിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോകും.

Read More

റിപ്പബ്ലിക് ഓഫ് ഇന്ത്യക്കു പകരം റിപ്പബ്ലിക് ഓഫ് ഭാരത്?

ഡൽഹി: രാജ്യത്തിൻറെ പേര് റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ട് വന്നേക്കുമെന്ന് സൂചന. ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണകത്തിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്നാണ് എഴുതി ഇരിക്കുന്നത് . ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോക രാജ്യങ്ങൾക്കിടയിൽ അംഗീകരിച്ച പേര്. എന്നാൽ…

Read More

മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള അഴിമതി ആരോപണം: ഹൈക്കോടതിയിൽ ഹർജി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. ആദ്യം മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി നൽകിയിരുന്നു . എന്നാൽ ആരോപണം തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി ഹർജി തള്ളി.ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയിട്ടുള്ളത് മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും അവരുടെ സ്ഥാപനത്തിനും കൊച്ചിയിലെ കരിമണൽ കമ്പനിയിൽ നിന്ന് സേവനം ഒന്നും നൽകാതെ പണം നൽകിയെന്ന ഇൻകം ടാക്സ് കണ്ടെത്തൽ അഴിമതി…

Read More

സനാതന ധര്‍മ്മം മലേറിയയും കൊറോണയും ഡെങ്കിയും പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടത്: ഉദയനിധി സ്റ്റാലിൻ

മലേറിയയും കൊറോണയും ഡെങ്കിപ്പനിയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധര്‍മ്മമെന്ന്‌ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ് സനാതനധർമ്മമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിൻ സനാതന ധര്‍മ്മത്തെ എതിർത്താൽ മാത്രം പോരെന്നും ഉന്മൂലനം ചെയ്യണമെന്നും പറഞ്ഞു. ജാതിവെറിക്ക് ഇരയായി ജീവനൊടുക്കേണ്ടി വന്ന രോഹിത് വെമുലയുടെ അമ്മ അടക്കം ഉള്ള ഓർ സമ്മേളന വേദിയിൽ ഇരുത്തിയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സനാതന ധര്‍മ്മത്തെ വിമര്‍ശിച്ചതും തുടച്ചു നീക്കേണ്ടതാണെന്ന്…

Read More

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പഠനം നടത്തുവാൻ എട്ടംഗ സമിതി

ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തെക്കുറിച്ചു പഠനം നടത്തുവാൻ എട്ടംഗ സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചു. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, മുൻ കശ്മീർ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ,…

Read More

ഓണ ചിത്രങ്ങളിൽ ആര്‍ ഡി എക്‌സ് 50 കോടിയിലേക്ക്

കൊച്ചി: ഓണം റിലീസ് ചിത്രങ്ങളില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണംവാരുന്ന സിനിമയായി ‘ആര്‍ഡിഎക്‌സ്’. റിലീസ് ചെയ്ത് എട്ട്ദിവസത്തില്‍ ആകെ നേടിയിരിക്കുന്ന ആഗോള തലത്തില്‍ ഏകദേശം 43 കോടിയോളം ആണ് ചിത്രം നേടിയതെന്നും ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു.കേരള കളക്ഷന്‍ മാത്രം ഏകദേശം 26 കോടിയാണ്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ സിനിമ 50 കോടി ക്ലബ്ബില്‍ ചിത്രം ഇടം പിടിക്കും. ആര്‍ഡിഎസ് സിനിമ അഞ്ച് കോടി ബജറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. ഓണം റിലീസായി തിയറ്ററില്‍ എത്തിയ ചിത്രത്തിന് ആദ്യദിനം…

Read More

കേരളത്തിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്‌ക്ക്‌ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള…

Read More