രണ്ടാം കർഷക സമരം: കനത്ത സുരക്ഷ.ഹരിയാനയിൽ 3 ദിവസത്തേക്ക് ഇൻ്റർനെറ്റ് നിരോധിച്ചു

ഡൽഹി: സംയുക്ത കിസാൻ മോർച്ച 13ന് പ്രഖ്യാപിച്ച “ഡൽഹി ചലോ” മാർച്ചിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു ഹരിയാന ഭരണകൂടം. മാർച്ച് ഹരിയാന കടക്കാതെയിരിക്കാനായി ദേശീയപാതകളിൽ അടക്കം ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

മാർച്ചിന് മുന്നോടിയായി ഇന്ന് മുതൽ ചൊവ്വാഴ്ച്ച വരെ ഏഴ് ജില്ലകളിൽ ഇൻ്റർനെറ്റ് നിരോധിച്ചു. ഫരീദാബാദ്, അംബാല, ഹിസാർ, കുരുക്ഷേത്ര, കൈതാൽ‌, സിർസ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് വിലക്കുന്നത്. ബൾക്ക് എസ്എംഎസ് അയയ്ക്കുന്നതിനും വിലക്കുണ്ട്.

താങ്ങുവിലയടക്കം വിഷയങ്ങൾ ഉയർത്തിയാണ് കർഷകരുടെ മാർച്ച്. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും പ്രഖ്യാപിച്ച മാർ‌ച്ചിൽ ഇരുന്നൂറിലേറെ കർഷക സംഘടനകൾ പങ്കെടുക്കുമെന്നാണു വിവരം.

One thought on “രണ്ടാം കർഷക സമരം: കനത്ത സുരക്ഷ.ഹരിയാനയിൽ 3 ദിവസത്തേക്ക് ഇൻ്റർനെറ്റ് നിരോധിച്ചു

  1. 10 Lotto Online, Azərbaycanda canli lato öz qismətinizi sınaqdan keçirin və həyatınızı dəyişdirin! Resmi veb səhifələrindən birinə daxil olun və oyunun qaydalarını öyrənin.

Leave a Reply

Your email address will not be published. Required fields are marked *