നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന് കണ്ടെത്തൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവെച്ച് ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർക്കെതിരെയാണ് കണ്ടെത്തൽ. അതേസമയം, കുറ്റക്കാരെ സംരക്ഷിച്ചുള്ള വസ്തുതാന്വേഷണ റിപ്പോർ‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തിൽ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നത്. അതിജീവിതയുടെ ആരോപണം ശരിവെക്കുന്ന…

Read More

ക്ഷേമ പെൻഷൻ അവകാശമല്ല, സഹായം മാത്രം: കേരള സർക്കാർ

കൊച്ചി: ക്ഷേമ പെൻഷൻ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷനെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചത്. ഇന്ധനത്തിനും മദ്യത്തിനും സെസ് വാങ്ങിയിട്ടും ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ചുള്ള ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണ്. സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ. നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമ പെൻഷനെന്നും സർക്കാരിന്റെ മറുപടി സത്യവാങ്മൂലത്തില്‍…

Read More

ജസ്റ്റിസ് എസ്. മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാൻ

തിരുവനന്തപുരം: കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കാനുള്ള ശുപാർശയിൽ ഗവർണർ ഒപ്പുവച്ചു. സര്‍ക്കാരിന്റെ ശുപാര്‍ശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചൂ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കിയ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പകരമാണ് ജസ്റ്റിസ് മണികുമാറിന്റെ നിയമനം. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്ജി എന്നിവരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കുന്നത്. ഇന്നു രാവിലെ ചേര്‍ന്ന ഉന്നതതല കമ്മിറ്റിയാണ് നിയമനത്തിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ കൈമാറിയത്. പ്രതിപക്ഷ…

Read More

രണ്ടാം കർഷക സമരം: കനത്ത സുരക്ഷ.ഹരിയാനയിൽ 3 ദിവസത്തേക്ക് ഇൻ്റർനെറ്റ് നിരോധിച്ചു

ഡൽഹി: സംയുക്ത കിസാൻ മോർച്ച 13ന് പ്രഖ്യാപിച്ച “ഡൽഹി ചലോ” മാർച്ചിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു ഹരിയാന ഭരണകൂടം. മാർച്ച് ഹരിയാന കടക്കാതെയിരിക്കാനായി ദേശീയപാതകളിൽ അടക്കം ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മാർച്ചിന് മുന്നോടിയായി ഇന്ന് മുതൽ ചൊവ്വാഴ്ച്ച വരെ ഏഴ് ജില്ലകളിൽ ഇൻ്റർനെറ്റ് നിരോധിച്ചു. ഫരീദാബാദ്, അംബാല, ഹിസാർ, കുരുക്ഷേത്ര, കൈതാൽ‌, സിർസ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് വിലക്കുന്നത്. ബൾക്ക് എസ്എംഎസ് അയയ്ക്കുന്നതിനും വിലക്കുണ്ട്. താങ്ങുവിലയടക്കം വിഷയങ്ങൾ ഉയർത്തിയാണ് കർഷകരുടെ മാർച്ച്. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ…

Read More

കേരളത്തിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്‌ക്ക്‌ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള…

Read More

കെ ഫോൺ നിരക്കുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:∙ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) പദ്ധതിയുടെ താരിഫ് വിവരങ്ങൾ പുറത്തുവന്നു. 6 മാസ കാലയളവിലുള്ള 9 പ്ലാനുകളുടെ താരിഫ് വിവരങ്ങളാണു പുറത്തുവിട്ടത്. 20 എംബിപിഎസ് വേഗത്തിൽ 3,000 ജിബി ഡേറ്റ 6 മാസത്തേക്ക് ലഭിക്കുന്ന പ്ലാനിനാണു കൂട്ടത്തിൽ നിരക്ക് ഏറ്റവും കുറവ്. പ്രതിമാസം 299 രൂപ നിരക്കില്‍ 6 മാസത്തേക്ക് 1,794 രൂപയാണ് ഈടാക്കുക. 17,412 ഓഫിസുകളിലും 9,000 വീടുകളിലും കെ ഫോൺ കണക്‌ഷനായെന്നു സർക്കാർ…

Read More

കെ-ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങള്‍ക്കു സമര്‍പ്പിച്ചു

ജനങ്ങളുടെ അവകാശമാണ് ഇന്റര്‍നെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണ് സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി കെ ഫോണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇതിലൂടെ ഒരുക്കുകയാണ്. അങ്ങനെ ഇന്റര്‍നെറ്റ് എന്ന അവകാശം എല്ലാവര്‍ക്കും പ്രാപ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയാണ്. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെ, പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന്റെ, ഉത്തരവാദിത്തബോധമുള്ള ഭരണനിര്‍വ്വഹണത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കെ-ഫോണ്‍ പദ്ധതി. കേരളത്തിലെ…

Read More