ബഹ്‌റൈൻ മലയാളി കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ ദുഃഖ വെള്ളി ശുശ്രൂഷകൾ നടന്നു

മനാമ: ബഹ്‌റൈൻ മലയാളി കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ ആചരിച്ചു കൊണ്ടുള്ള ദുഃഖ വെള്ളി ശുശ്രൂഷകൾ ഇന്ന് രാവിലെ 8 മണി മുതൽ ഇസാ ടൗണിലുള്ള സേക്രഡ് ഹാർട്ട് സ്കൂളിൽ വെച്ച് നടന്നു. ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ റെക്ടർ ഫാ. സജി തോമസ് OFM Cap., ന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്ക് മനാമ തിരുഹൃദയ ദേവാലയം വികാരി Fr. ഫ്രാൻസിസ് ജോസഫ്, ഫാ. ലിജോ ഏബ്രഹാം, ഫാ.എബിൻ ഏബ്രഹാം,…

Read More

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ തിരഞ്ഞെടുപ്പിൽ പ്രോഗ്രസ്സിവ് പാനലിനു ഭൂരിപക്ഷം

മനാമ: ഇന്ത്യൻ സ്‌കൂളിൽ 2023-2026 കാലയളവിലേക്കുള്ള ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ . ബിനു മണ്ണിൽ വറുഗീസിന്റെ നേതൃത്വത്തിലുള്ള പാനൽ ഭൂരിപക്ഷം സീറ്റുകളിലും വിജയികളായി. അടുത്ത ടേമിലേക്ക് സ്‌കൂൾ ഭരണ സമിതിയിലേക്ക് ഇനിപ്പറയുന്ന സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. 1.ബിനു മണ്ണിൽ വറുഗീസ്2.മുഹമ്മദ് ഫൈസൽ3.മിഥുൻ മോഹൻ4.രഞ്ജിനി മോഹൻ5.ബോണി ജോസഫ്6.ബിജു ജോർജ്7.രാജപാണ്ഡ്യൻ വരദ പിള്ള8.പാർവതി ദേവദാസ് ആറ് സ്ഥാനാർത്ഥികൾ പ്രോഗ്രസീവ് പാരന്റ്സ് അലയൻസിന്റെ (പിപിഎ) ഭാഗമായിരുന്നു. അതേസമയം ബിജു ജോർജ്ജ് യുണൈറ്റഡ് പാരന്റ്സ് പാനലിന്റെ (യുപിപി) സ്ഥാനാർത്ഥിയായിരുന്നു. സ്‌കൂൾ ഭരണ സമിതിയിലേക്ക്…

Read More

ബഹ്റൈൻ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും

മനാമ:  ബഹ്റൈൻ കേരളീയ സമാജവും ഇന്ത്യയിലെ പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തമേളയ്ക്കും സാംസ്കാരികോത്സവത്തിനും ഇന്ന് തുടക്കമാകും. വൈകിട്ട് 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി  ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിനോദ്.കെ.ജേക്കബ് മുഖ്യാതിഥിയായും ബഹ്റൈൻ അറോറിറ്റി ഫോർ കൾച്ചറൽ ആൻ്റ് ആൻ്റിക്വിറ്റീസിൻ്റെ ഡയറക്ടർ ഹുദ സെയ്ദ് അബ്ദുൾഗാഫർ അൽ അലവി വിശിഷ്ടാതിഥിയായും പങ്കെടുക്കും. നവംബർ 9 മുതല്‍ 18 വരെ നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലും സാംസ്‌കാരികോത്സവത്തിലും പി.എസ്.ശ്രീധരൻ പിള്ള, എം എ ബേബി,സാഗരിക ഘോഷ്, മുരളി തുമ്മാരുകുടി, സന്തോഷ് ജോർജ്ജ് കുളങ്ങര, വി.ജെ….

Read More

ആഗോള വിഷയങ്ങളുടെ ചർച്ചയുമായി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മാതൃകാ യു.എൻ സമ്മേളനം

നേതൃപാടവവും സംസാര നൈപുണ്യവും വളർത്തിയെടുക്കാനുതകുന്ന ഇന്ത്യൻ സ്‌കൂൾ മാതൃകാ യു.എൻ സമ്മേളനം (ISBMUN 23) സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. 6 മുതൽ 12 വരെയുള്ള ഗ്രേഡുകളിലെ വിദ്യാർത്ഥികളാണ് സമ്മേളനത്തിൽ പങ്കെടുത്തത് . ബഹ്‌റൈനിലെ 11 സ്കൂളുകളിൽ നിന്നുള്ള 370 പ്രതിനിധികൾ എട്ടാമത് മാതൃകാ യു.എൻ സമ്മേളനത്തിൽ പങ്കെടുത്തു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, ഭരണസമിതി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ,…

Read More

അബുദാബി ബിഗ് ടിക്കറ്റ്: 45 കോടി രൂപ പ്രവാസി മലയാളിക്ക്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണ വിജയിച്ചിരിക്കുന്നത് അബുദാബിയിൽ ജോലി ചെയ്യുന്ന മലയാളിയായ ലൗലി മോൾ അച്ചാമ്മയാണ്. 45 കോടിയോളം രൂപ (20 ദശലക്ഷം ദിർഹം) സമ്മാനം ആണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. 21 വർഷമായി അബുദാബിയിൽ കുടുംബസമേതം ആണ് ഇവർ താമസിക്കുന്നത്. എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് ലൗലി പറയുന്നു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഇൻ സ്റ്റോർ കൗണ്ടറിൽ നിന്നും യാത്രക്കിടയിൽ ആണ് അവർ ടിക്കറ്റ് എടുക്കുക. സമ്മാനത്തുക ഭർതൃസഹോദരനുമായി പങ്കിടുമെന്ന് ലൗലി പറഞ്ഞു. അവരുമായി…

Read More

സൗദിയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

സൗദിയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. 54 വയസായിരുന്നു. ജിദ്ദയിൽ വെച്ചാണ് അദ്ദേഹം മരിക്കുന്നത്. 29 വര്‍ഷമായി ജിദ്ദ അല്‍കുംറയിലെ ബരീക്ക് കമ്പനിയില്‍ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പിതാവ്: രേതനായ തയ്യില്‍ കാരുതൊടി അബ്ദുല്ല ഹാജി, മാതാവ് പരേതയായ തൊട്ടിയില്‍ ഫാത്തിമ. ഭാര്യ : സുമയ്യ . മക്കള്‍ – ഫൈസാന്‍ ഫിദ ഫര്‍ഹീന്‍, ഫര്‍ഹാന്‍.

Read More