ദുബായ് വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ധാക്കി

ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. മിഡില്‍ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദുചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന…

Read More

അജ്​മാനിൽ എണ്ണ ടാങ്ക്​ പൊട്ടിത്തെറിച്ച്​ രണ്ടു​പേർ മരിച്ചു

യു എ ഇ അജ്​മാനിൽ എണ്ണ ടാങ്ക്​ പൊട്ടിത്തെറിച്ച്​ രണ്ടു​പേർ മരിച്ചു. മൂന്നു പേർക്ക്​ പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും ഏഷ്യക്കാരാണെന്നാണ് സൂചന. എന്നാൽ, ഏത്​ രാജ്യക്കാരാണെന്ന വിവരം അറിവായിട്ടില്ല. യറാഴ്ച രാവിലെ 11നാണ്​ സംഭവം. അജ്‌മാൻ ജർഫിലെ ഫാക്ടറിയിൽ വെൽഡിങ് ജോലിക്കിടെയാണ് സ്ഫോടനം. ജീവനക്കാർ ജോലി ചെയ്യുന്നതിനിടെ ഒരു ടാങ്കിൽ തീപിടിക്കുകയും ഇത്​ പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു

Read More