കൊച്ചി CUSAT ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചു. 46 പേർക്ക് പരിക്കേറ്റു. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം . മൂന്നു പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്‌ ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർത്ഥികളുണ്ടായിരുന്നു. നൃത്തം ചെയ്ത്…

Read More

കേന്ദ്രഫണ്ട്: കേരളത്തിൽ നടക്കുന്നത് തെറ്റായ പ്രചാരണമെന്ന് നിർമലാ സീതാരാമൻ

തിരുവനന്തപുരം: കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത് എന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയിട്ടില്ലെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 6015 കോടിയുടെ വായ്പ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. വിധവ- വാർധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നൽകുന്നില്ല എന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം…

Read More

സ്കൂൾ ബസുകൾ നവകേരളസദസ്സിന് വിട്ടു നൽകാനുള്ള ഉത്തരവ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: നവകേരളസദസ്സിനായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്നാണ് ഉത്തരവ് നവകേരള സദസിന്‍റെ സംഘാടകർ ആവശ്യപ്പെട്ടാൽ സ്കൂൾ ബസ് വിട്ട് നൽകണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സർക്കുലർ സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി. സ്കൂൾ ബസ്സുകൾ കുട്ടികളുടെ സുരക്ഷയ്ക്കും യാത്രയ്ക്കും വേണ്ടിയാണ്. അത് മുതിർന്ന യാത്രക്കാരെ…

Read More

തൃശ്ശൂരിൽ സ്കൂളിൽ തോക്കുമായെത്തി വെടിവെപ്പ്

തൃശ്ശൂർ: സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് സംഭവം നടന്നത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്. തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ്…

Read More

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസുകാരെ സിപിഎം പ്രവർത്തകർ മർദ്ധിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ നവകേരള സദസ്സ് കഴിഞ്ഞ മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂര മർദ്ദനം. യൂത്ത് കോൺഗസ് ജില്ലാ വൈസ് പ്രസിഡന്റുമായ മഹിത, സുധീഷ് എന്നിവരാണ് അപ്രതീക്ഷിതമായി വാഹനത്തിന് മുന്നിലേക്ക് കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. ഇതുകണ്ട സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ഇവരെ കൂട്ടംകൂടി മർദിച്ചു. ഹെൽമറ്റും ചെടിച്ചട്ടിയും അടക്കം ഉപയോഗിച്ചായിരുന്നു ക്രൂര മർദ്ദനം. ഇയാളെ നിലത്തിട്ട് ചവിട്ടി. പൊലീസുകാരും കരിങ്കൊടി പ്രതിഷേധം നടത്തിയവരെ മർദ്ദിച്ചതായാണ് റിപ്പോർട്ട് ..മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസ്സിന്റെ…

Read More

നവകേരള സദസ്സ് ജനാധിപത്യ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിൻറെ തുടക്കം: മുഖ്യമന്ത്രി

കാസര്‍കോഡ്: നമ്മുടെ നാടിന്റെ മഹത്തായ ജനാധിപത്യ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാണ് ഇന്നലെ പൈവളിഗെയില്‍ തുടക്കം കുറിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വടക്കേയറ്റത്ത് ആവേശപൂര്‍വ്വം എത്തിച്ചേര്‍ന്ന ജനസഞ്ചയം വരും നാളുകളില്‍ കേരളം എങ്ങനെയാണ് പ്രതികരിക്കുക എന്നതിന്റെ വ്യക്തമായ സൂചനയാണ്. ജീവിതത്തിന്റെ നാനാ തുറകളിലുമുള്ള ജനങ്ങള്‍ ഒരേ മനസ്സോടെ ഒന്നുചേരുകയാണുണ്ടായത്. നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി സര്‍ക്കാരിനൊപ്പം ഞങ്ങള്‍ ഉണ്ട് എന്ന പ്രഖ്യാപനത്തിന്റെ ആവര്‍ത്തനം കൂടിയാണ് ഇന്നലെ നടന്ന ഉദ്ഘാടന പരിപാടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളം കൈവരിച്ച…

Read More

കേരളത്തിൽ ആണവനിലയത്തിനായി വൈദ്യുതി വകുപ്പ്

ഡൽഹി: കേരളത്തിലെ സമൃദ്ധമായ തോറിയം നിക്ഷേപം ഉപയോഗപ്പെടുത്തി ആണവ വൈദ്യുതി നിലയ വേണമെന്ന ആവശ്യവുമായി കേരളം. കേന്ദ്ര ഊർജമന്ത്രി ആർ.കെ. സിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിൽ തോറിയംഅധിഷ്ഠിത ആണവനിലയത്തിനുള്ള സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാന വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി അഭ്യർഥിച്ചു വർധിക്കുന്ന വൈദ്യുതിയാവശ്യം നേരിടാൻ പുതിയ ഉത്‌പാദനസാധ്യതകൾ വേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി.നിലപാട്. കൊല്ലം ജില്ലയിലെ ചവറ തീരത്തോടുചേർന്നുള്ള കായംകുളത്തെ എൻ.ടി.പി.സി. ഭൂമി ഉപയോഗപ്പെടുത്തി നിലയം യാഥാർഥ്യമാക്കാനാണ് നീക്കം.. തമിഴ്നാട്ടിലെ കൽപാക്കം തീരത്ത് 32 മെഗാവാട്ടിന്റെ ആണവനിലയം ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ…

Read More

നവകേരള സദസ്സിനുള്ള ബസ് കേരളത്തിലേക്ക് പുറപ്പെട്ടു

ഉമ്മൻ‌ചാണ്ടിയുടെ ജനപ്രിയത വർദ്ധിപ്പിച്ച ജനസമ്പർക്ക പരിപാടിയുടെ മാത്രകയിൽ പിണറായി വിജയൻ സർക്കാർ നടത്തുന്ന നവകേരള സദസ്സിനുള്ള യാത്രയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ പ്രത്യേകമായി ഉണ്ടാക്കിയ ബസ് ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയുടെ നിർമ്മാണശാലയിൽ നിന്ന് ഇന്ന് വൈകിട്ട് കാസർഗോഡേക്ക് പുറപ്പെട്ടു 25 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ഈ ബസിലായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന്‍റെ ഭാഗമായി വിവിധ ജില്ലകളിലേക്ക് സഞ്ചരിക്കുക. ബയോ ടോയ്ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവർക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ സ്പോട് ലൈറ്റുള്ള സ്പെഷ്യൽ ഏരിയ തുടങ്ങിയവയാണ്…

Read More

കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു.

ആലപ്പുഴ: കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു. കടബാധ്യതയെ തുടര്‍ന്ന് തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. കിസാൻ സംഘ് ജില്ലാ പ്രസിഡൻ്റാണ് പ്രസാദ്. കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനം മടുത്താണാണ് പ്രസാദ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. പിആര്‍എസ് കുടിശ്ശിക കർഷകരെ ബാധിക്കില്ലെന്നും സർക്കാർ അടക്കുമെന്നുമായിരുന്നു മന്ത്രിമാരുടെ അവകാശവാദം. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ…

Read More

ഒരു മാസത്തെ ക്ഷേമപെൻഷൻ അടുത്ത ആഴ്ച്ച നൽകും

തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക നൽകാനായി ധനവകുപ്പ്. 900 കോടിയാണ് ധനവകുപ്പ് അനുവദിച്ചു. സാമ്പത്തിക പ്രിതിസന്ധി മൂലം നാലു മാസമായി നൽകാൻ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങാനാകുമെന്നാണ് ധനവകുപ്പ് അറിയിക്കുന്നത്. നാല് മാസത്തെ കുടിശ്ശികയിൽ ഒരു മാസത്തെ കുടിശ്ശിക നൽകുമെന്ന് ബുധനാഴ്ചയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കേന്ദ്രത്തിൽ നിന്നും കേരളത്തിന് കിട്ടാനുള്ളത് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു

Read More

ബഹ്റൈൻ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും

മനാമ:  ബഹ്റൈൻ കേരളീയ സമാജവും ഇന്ത്യയിലെ പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തമേളയ്ക്കും സാംസ്കാരികോത്സവത്തിനും ഇന്ന് തുടക്കമാകും. വൈകിട്ട് 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി  ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിനോദ്.കെ.ജേക്കബ് മുഖ്യാതിഥിയായും ബഹ്റൈൻ അറോറിറ്റി ഫോർ കൾച്ചറൽ ആൻ്റ് ആൻ്റിക്വിറ്റീസിൻ്റെ ഡയറക്ടർ ഹുദ സെയ്ദ് അബ്ദുൾഗാഫർ അൽ അലവി വിശിഷ്ടാതിഥിയായും പങ്കെടുക്കും. നവംബർ 9 മുതല്‍ 18 വരെ നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലും സാംസ്‌കാരികോത്സവത്തിലും പി.എസ്.ശ്രീധരൻ പിള്ള, എം എ ബേബി,സാഗരിക ഘോഷ്, മുരളി തുമ്മാരുകുടി, സന്തോഷ് ജോർജ്ജ് കുളങ്ങര, വി.ജെ….

Read More