ലോക്‌സഭയില്‍ കളര്‍സ്‌പ്രേ പ്രയോഗം, സന്ദര്‍ശക ഗ്യാലറിയില്‍ നിന്നും രണ്ടു പേര്‍ താഴേക്ക് ചാടി

ലോക്‌സഭാ സന്ദർശക ​ഗാലറിയിൽ നിന്നും രണ്ട് പേര്‍ കളര്‍ സ്പ്രേയുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. കേന്ദ്ര സ‍ര്‍ക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് രണ്ട് പേര്‍ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇവരുടെ കൈവശമുണ്ടായിരുന്നത് ടിയർ ​ഗ്യാസോ അതല്ലെങ്കിൽ കള‍ര്‍ സ്പ്രേയോ ആണെന്നാണ് കരുതുന്നതെന്ന് സഭയിലുണ്ടായിരുന്ന കേരളത്തിൽ നിന്നുളള കോൺഗ്രസ് എംപിമാര്‍ പ്രതികരിച്ചു. യെല്ലോ കളറിലുളള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന എംപിമാര്‍ പറയുന്നത്. ഇവരെ…

Read More

ഗവർണറുടെ കാർ തടഞ്ഞു എസ് എഫ് ഐയുടെ കരിങ്കൊടി പ്രിതിഷേധം

തിരുവനന്തപുരം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ വാഹനം എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. തന്നെ ആക്രമിക്കാന്‍ എസ് എഫ് ഐ പ്രവര്‍ത്തകര് ശ്രമിക്കുകയായിരുന്നുവെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് എസ് എഫ് ഐക്കാര്‍ തനിക്കെതിരെ ശാരീരികമായ ആക്രമണം നടത്തിയതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഗവര്‍ണ്ണര്‍ രാജ്ഭവനില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുമ്പാഴായിരുന്നു സംഭവം.ഗവര്‍ണ്ണറുടെ വാഹനത്തിന്റെ നേര്‍ക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പാഞ്ഞടുക്കുകയായിരുന്നു. തന്റെ വാഹനത്തില്‍ എസ് എഫ് ഐക്കാര്‍…

Read More

എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് നേരെ ആക്രമണം

കൊച്ചി: പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് നേരെ ആക്രമണം നവകേരള സദസിനെതിരെ പ്രതിഷേധിച്ചതിന് മർദനമേറ്റ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ആശുപത്രിയില്‍ സന്ദർശിക്കാനെത്തിയപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചെന്നാണ് പരാതി.എംഎല്‍എയുടെ ഡ്രൈവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവകേരള യാത്രയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തുവെച്ചാണ് ഒരു സംഘമാളുകള്‍ എംഎല്‍എയെ കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തത്. പെരുമ്പാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നോയൽ ജോസിനെ കാണാൻ…

Read More

ബിനോയ് വിശ്വം സി പി ഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ബിനോയ് വിശ്വം എം പിക്ക് സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല. കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ ചുമതല നല്‍കാന്‍ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് തിരുമാനിച്ചത്.ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ഡി. രാജ അറിയിച്ചു. 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ അന്തിമ അംഗീകാരം നൽകുമെന്നും ഡി. രാജ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ സി പി ഐ നാഷണല്‍ സെക്രട്ടറിയും…

Read More

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ തിരഞ്ഞെടുപ്പിൽ പ്രോഗ്രസ്സിവ് പാനലിനു ഭൂരിപക്ഷം

മനാമ: ഇന്ത്യൻ സ്‌കൂളിൽ 2023-2026 കാലയളവിലേക്കുള്ള ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ . ബിനു മണ്ണിൽ വറുഗീസിന്റെ നേതൃത്വത്തിലുള്ള പാനൽ ഭൂരിപക്ഷം സീറ്റുകളിലും വിജയികളായി. അടുത്ത ടേമിലേക്ക് സ്‌കൂൾ ഭരണ സമിതിയിലേക്ക് ഇനിപ്പറയുന്ന സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. 1.ബിനു മണ്ണിൽ വറുഗീസ്2.മുഹമ്മദ് ഫൈസൽ3.മിഥുൻ മോഹൻ4.രഞ്ജിനി മോഹൻ5.ബോണി ജോസഫ്6.ബിജു ജോർജ്7.രാജപാണ്ഡ്യൻ വരദ പിള്ള8.പാർവതി ദേവദാസ് ആറ് സ്ഥാനാർത്ഥികൾ പ്രോഗ്രസീവ് പാരന്റ്സ് അലയൻസിന്റെ (പിപിഎ) ഭാഗമായിരുന്നു. അതേസമയം ബിജു ജോർജ്ജ് യുണൈറ്റഡ് പാരന്റ്സ് പാനലിന്റെ (യുപിപി) സ്ഥാനാർത്ഥിയായിരുന്നു. സ്‌കൂൾ ഭരണ സമിതിയിലേക്ക്…

Read More

ഗവർണര്‍ വിസി നിയമന നടപടികൾ ആരംഭിക്കുന്നു

തിരുവനന്തപുരം: സ്ഥിരം വിസിമാരില്ലാത്ത സർവ്വകലാശാലകളിലെ വിസി നിയമന നടപടികളുമായി ഗവർണര്‍ മുന്നോട്ട്. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാലകളുടെ പ്രതിനിധിയെ നൽകണമെന്നാവശ്യപ്പെട്ട് ഉടൻ രജിസ്ട്രാർമാർക്ക് കത്തയക്കും. വിസി നിയമനത്തിൽ ചാൻസലര്‍ക്ക് സ്വതന്ത്ര അധികാരമുണ്ടെന്ന കണ്ണൂർ വിസി കേസിലെ സുപ്രീം കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് നീക്കം. 9 സർവ്വകലാശാലാ രജിസ്ട്രാർമാർക്കാണ് ഗവർണര്‍ കത്ത് നൽകുക. ഗവർണ്ണറുടേയും സർവ്വകലാശാലയുടേയും യുജിസിയുടെയും പ്രതിനിധികളാണ് മൂന്നംഗ സർച്ച് കമ്മിറ്റിയിൽ ഉണ്ടാകുക. സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്ഥിരം വിസിമാരെ നിയമിക്കാൻ നടപടികൾ…

Read More

സഖാവ് കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 2015 ലാണ്‌ സിപിഐ സംസ്ഥാന സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുറച്ചുനാളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്നിരുന്ന കാനം രാജേന്ദ്രന്റെ കാല്‍പ്പാദം അടുത്തിടെ മുറിച്ച് മാറ്റിയിരുന്നു. കോട്ടയം ജില്ലയിലെ കാനം ഗ്രാമത്തില്‍ വി കെ പരമേശ്വരന്‍ നായരുടെ മകനായി 1950 നവംബര്‍ 10നാണ് കാനം രാജേന്ദ്രന്റെ ജനനം….

Read More

സി എം ആർ എൽ പണമിടപാട് : മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾക്കും വീണാ വിജയനും ഹൈക്കോടതി നോട്ടിസ്

കൊച്ചി: സി എം ആർ എൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കം രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജിയിൽ എല്ലാവരെയും കേൾക്കണമെന്നും, എതിർകക്ഷികളെ കേൾക്കാതെ തീരുമാനം എടുക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നീക്കം….

Read More