ബിനോയ് വിശ്വം സി പി ഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ബിനോയ് വിശ്വം എം പിക്ക് സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല. കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ ചുമതല നല്‍കാന്‍ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് തിരുമാനിച്ചത്.ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ഡി. രാജ അറിയിച്ചു. 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ അന്തിമ അംഗീകാരം നൽകുമെന്നും ഡി. രാജ മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ സി പി ഐ നാഷണല്‍ സെക്രട്ടറിയും എ ഐ ടി യു സിയുടെ വര്‍ക്കിംഗ് പ്രസിഡന്റും കൂടിയാണ് ബിനോയ് വിശ്വം. 2006-2011 കാലത്ത് സംസ്ഥാന വനം വകുപ്പ് മന്ത്രിയായിരുന്നു.2018 മുതല്‍ രാജ്യസഭാ അംഗമാണ്

പാർട്ടി അർപ്പിച്ച കർത്തവ്യം തന്റെ കഴിവിന്റെ പരമാവധി നന്നായി ചെയ്യാൻ ശ്രമിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. സിപിഐയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന അതേ അളവിൽ ഇടതുമുന്നണിയെ ശക്തിപ്പെടുത്താനും ശ്രമിക്കും

Leave a Reply

Your email address will not be published. Required fields are marked *