ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ തിരഞ്ഞെടുപ്പിൽ പ്രോഗ്രസ്സിവ് പാനലിനു ഭൂരിപക്ഷം

മനാമ: ഇന്ത്യൻ സ്‌കൂളിൽ 2023-2026 കാലയളവിലേക്കുള്ള ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ . ബിനു മണ്ണിൽ വറുഗീസിന്റെ നേതൃത്വത്തിലുള്ള പാനൽ ഭൂരിപക്ഷം സീറ്റുകളിലും വിജയികളായി. അടുത്ത ടേമിലേക്ക് സ്‌കൂൾ ഭരണ സമിതിയിലേക്ക് ഇനിപ്പറയുന്ന സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു.

1.ബിനു മണ്ണിൽ വറുഗീസ്
2.മുഹമ്മദ് ഫൈസൽ
3.മിഥുൻ മോഹൻ
4.രഞ്ജിനി മോഹൻ
5.ബോണി ജോസഫ്
6.ബിജു ജോർജ്
7.രാജപാണ്ഡ്യൻ വരദ പിള്ള
8.പാർവതി ദേവദാസ്

ആറ് സ്ഥാനാർത്ഥികൾ പ്രോഗ്രസീവ് പാരന്റ്സ് അലയൻസിന്റെ (പിപിഎ) ഭാഗമായിരുന്നു. അതേസമയം ബിജു ജോർജ്ജ് യുണൈറ്റഡ് പാരന്റ്സ് പാനലിന്റെ (യുപിപി) സ്ഥാനാർത്ഥിയായിരുന്നു.

സ്‌കൂൾ ഭരണ സമിതിയിലേക്ക് സ്റ്റാഫ് പ്രതിനിധി സ്ഥാനത്തേക്ക് മിഡിൽ വിഭാഗം പ്രധാന അധ്യാപിക പാർവതി ദേവദാസനെ തിരഞ്ഞെടുത്തു.

റിട്ടേണിംഗ് ഓഫീസർമാരായ വി.കെ.തോമസ്, മുഹമ്മദ് ഗൗസ് മുഹമ്മദ് സലീം, അനീഷ് അഴീക്കൽ ശ്രീധരൻ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

തിരഞ്ഞെടുപ്പ് നടത്തിപ്പ് സുഗമമാക്കാൻ സഹകരിച്ച അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, രക്ഷിതാക്കൾ എന്നിവർക്ക് അവർ നന്ദി അറിയിച്ചു. വാശിയോടെ നടന്ന തെരഞ്ഞെടുപ്പിൽ വിവിധ പാനലുകളെ പ്രതിനിധീകരിച്ച് 22 സ്ഥാനാർത്ഥികൾ പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിന്റെ (എജിഎം) ആദ്യ അജണ്ടയായിരുന്നു തിരഞ്ഞെടുപ്പ്. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, ഓണററി സെക്രട്ടറി സജി ആന്റണി, ഇസി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണക്കു നന്ദി അറിയിച്ചു.

ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പിൽ ശ്രീ ബിനു മണ്ണിലിൻറെ നേതൃത്വത്തിലുള്ള പ്രോഗ്രസ്സിവ് പേരന്റ്സ് അലയൻസ് ( PPA ) സ്ഥാനാർത്ഥികളെ വിജയിപ്പിച്ച രക്ഷിതാക്കൾക്ക് PPA നേത്രത്വവും നന്ദി രേഖപ്പെടുത്തി

ഈ വിജയം വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന രക്ഷിതാക്കളുടെ വിജയമാണ്. അഴിമതി ഒന്നും ആരോപിക്കുവാൻ കഴിയാത്ത പ്രതിപക്ഷം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ചേരാത്ത വിധത്തിലുള്ള ജാതി മത വർഗ്ഗീയ പ്രചാരണങ്ങൾ ആണ് പ്രചരിപ്പിച്ചത്. സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന വിധത്തിൽ ഉള്ള ഈ പ്രചരണത്തിന് സഹായകരമായ നിലപാടിന് പിന്നിൽ ചില സ്വയം പ്രഖ്യാപിത സാമൂഹ്യ പ്രവർത്തകരും, അവരിൽ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ നേതാക്കൾ എന്ന് പറഞ്ഞു നടക്കുന്ന ചിലരും ഉണ്ടായിരുന്നു എന്നതും അപമാനകരമാണ്. ഒരു വിദ്യാലയത്തിന്റെ പ്രഥമ കടമ എന്നത് ആധുനിക വിദ്യാഭ്യാസ സമ്പാദനത്തിന് ഉതകുന്ന വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുന്നതിന് ഒപ്പം അവരിൽ സാമൂഹ്യ ബന്ധത്തിന് ഉതകുന്ന തരത്തിൽ സാംസ്‌കാരിക മൂല്യബോധം വളർത്തുക എന്നത് കൂടിയാണ്. അതിന്റെ കടക്കൽ കത്തിവെക്കുന്ന തരത്തിൽ കള്ളപ്രചാരണം നടത്തിയവരുടെ ലക്‌ഷ്യം ഏതായാലും വിദ്യാർത്ഥികളുടെ ക്ഷേമമല്ല, കച്ചവട താല്പര്യങ്ങൾ മാത്രം ആയിരിക്കും. അപകടകരമായ ഈ സ്‌ഥിതിവിശേഷം മനസിലാക്കി ഇത് പോലുള്ള ക്ഷുദ്രജീവികളെ സ്‌കൂളിൽ നിന്നും അകറ്റി നിറുത്തിയ ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളെ ഹാർദ്ദവമായി അഭിനന്ദിക്കുന്നു എന്നും പത്രക്കുറിപ്പിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *