എല്ലാ ദിവസവും എല്ലാ മനുഷ്യരും ആചരിക്കേണ്ടതും അനുഷ്ടിക്കേണ്ടതുമായ ഒന്നാണ് പരിസ്ഥിതി സംരക്ഷണം.

ആരോഗ്യപരമായ ജീവിതത്തിനും ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനും ഭൂമി എന്ന ഗ്രഹത്തെ നിലനിര്‍ത്തുന്നതിനും പരിസ്ഥിതി സംരക്ഷണം അത്യന്താപേക്ഷിതമാണ്. ഈ തിരിച്ചറിവോടെ ഐക്യരാഷ്ട്രസഭയുടെ തീരുമാന പ്രകാരം 1972 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ അഞ്ചാം തീയതി ലോകമെമ്പാടും പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതിനാശം ഉണ്ടാക്കുന്ന വിപത്തുക്കളെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുക, പ്രകൃതിയെ സംരക്ഷിക്കുവാനായി പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ചിന്തിക്കുവാനും പ്രാവര്‍ത്തികമാക്കുവാനും നല്ലൊരു നാളേയ്ക്കായി പ്രയജ്ഞിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും തയ്യാറാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനത്തിന്‍റെ പ്രധാന ഉദ്ദേശങ്ങള്‍….

Read More