കേരളത്തിൽ ആണവനിലയത്തിനായി വൈദ്യുതി വകുപ്പ്

ഡൽഹി: കേരളത്തിലെ സമൃദ്ധമായ തോറിയം നിക്ഷേപം ഉപയോഗപ്പെടുത്തി ആണവ വൈദ്യുതി നിലയ വേണമെന്ന ആവശ്യവുമായി കേരളം. കേന്ദ്ര ഊർജമന്ത്രി ആർ.കെ. സിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിൽ തോറിയംഅധിഷ്ഠിത ആണവനിലയത്തിനുള്ള സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാന വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി അഭ്യർഥിച്ചു

വർധിക്കുന്ന വൈദ്യുതിയാവശ്യം നേരിടാൻ പുതിയ ഉത്‌പാദനസാധ്യതകൾ വേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി.നിലപാട്. കൊല്ലം ജില്ലയിലെ ചവറ തീരത്തോടുചേർന്നുള്ള കായംകുളത്തെ എൻ.ടി.പി.സി. ഭൂമി ഉപയോഗപ്പെടുത്തി നിലയം യാഥാർഥ്യമാക്കാനാണ് നീക്കം..

തമിഴ്നാട്ടിലെ കൽപാക്കം തീരത്ത് 32 മെഗാവാട്ടിന്റെ ആണവനിലയം ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിച്ചതാണ് കേരളത്തിന് പ്രചോദനം. കേരളത്തിലെ ഉന്നതതല ഉദ്യോഗസ്ഥസംഘം ഈമാസം അവസാനം ബാർക് മേധാവിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *