നവകേരള സദസ്സിനുള്ള ബസ് കേരളത്തിലേക്ക് പുറപ്പെട്ടു

ഉമ്മൻ‌ചാണ്ടിയുടെ ജനപ്രിയത വർദ്ധിപ്പിച്ച ജനസമ്പർക്ക പരിപാടിയുടെ മാത്രകയിൽ പിണറായി വിജയൻ സർക്കാർ നടത്തുന്ന നവകേരള സദസ്സിനുള്ള യാത്രയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ പ്രത്യേകമായി ഉണ്ടാക്കിയ ബസ് ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയുടെ നിർമ്മാണശാലയിൽ നിന്ന് ഇന്ന് വൈകിട്ട് കാസർഗോഡേക്ക് പുറപ്പെട്ടു

25 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ഈ ബസിലായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന്‍റെ ഭാഗമായി വിവിധ ജില്ലകളിലേക്ക് സഞ്ചരിക്കുക.

ബയോ ടോയ്ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവർക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ സ്പോട് ലൈറ്റുള്ള സ്പെഷ്യൽ ഏരിയ തുടങ്ങിയവയാണ് ബസ്സിലുള്ളതെന്നാണ് വിവരം. മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും ഓരോ മന്ത്രിമാർക്കും പ്രത്യേകം സീറ്റുകൾ എന്നിവ ഉണ്ട്

ബസ് വാങ്ങുവാനായി കേരള സർക്കാർ ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് മുടക്കിയിരിക്കുന്നത്.സർക്കാർ ധൂർത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബസ് എന്ന് പ്രതിപക്ഷത്തിന്‍റെ ആക്ഷേപം. എന്നാല്‍, മന്ത്രിമാർ സ്വന്തം വാഹനങ്ങൾ വിട്ട് പ്രത്യേക ബസിൽ പോകുന്നത് വഴി ചെലവ് കുറയുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വാദമെങ്കിലും, നവകേരള സദസ്സ് തുടങ്ങിയാൽ പിന്നെ മുഖ്യമന്ത്രിമാരും മന്ത്രിമാരുടെയും മുഴുവൻ യാത്രയും ബസ്സിലാണെന്നും ഉറപ്പില്ല. ഔദ്യോഗിക വാഹനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒപ്പമുണ്ടാകുവാനാണ് സാധ്യത

യാത്രക്ക് ശേഷം ബസ് കെഎസ്ആർടിസിക്ക് കൈമാറി ഡബിൾ ഡക്കർ ബസ് വാടകക്ക് നൽകി കാശുണ്ടാക്കും പോലെ നവകേരള സദസ്സ് ബസും വരുമാനമാർഗ്ഗമാകുമെന്നാണ് സർക്കാർ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *