ഓണ ചിത്രങ്ങളിൽ ആര്‍ ഡി എക്‌സ് 50 കോടിയിലേക്ക്

കൊച്ചി: ഓണം റിലീസ് ചിത്രങ്ങളില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണംവാരുന്ന സിനിമയായി ‘ആര്‍ഡിഎക്‌സ്’.

റിലീസ് ചെയ്ത് എട്ട്ദിവസത്തില്‍ ആകെ നേടിയിരിക്കുന്ന ആഗോള തലത്തില്‍ ഏകദേശം 43 കോടിയോളം ആണ് ചിത്രം നേടിയതെന്നും ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു.കേരള കളക്ഷന്‍ മാത്രം ഏകദേശം 26 കോടിയാണ്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ സിനിമ 50 കോടി ക്ലബ്ബില്‍ ചിത്രം ഇടം പിടിക്കും. ആര്‍ഡിഎസ് സിനിമ അഞ്ച് കോടി ബജറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്.

ഓണം റിലീസായി തിയറ്ററില്‍ എത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ നല്ല സ്വീകരണം ആയിരുന്നു ലഭിച്ചിരുന്നത്. ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ അഭിനയിച്ച ചിത്രം വലിയ പ്രചരണമില്ലാതെയാണ് തിയറ്ററുകളിലേക്ക് എത്തിയത്എന്നാൽ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമ ഹിറ്റായത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
3,832FollowersFollow
21,400SubscribersSubscribe
- Advertisement -spot_img

Latest Articles