ഭോലാ ശങ്കര്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

ചിരഞ്‍ജീവി നായകനാകുന്ന ‘ഭോലാ ശങ്കര്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി . മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. ‘ഷാഡോ’ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ‘ഭോലാ ശങ്കര്‍’.

അജിത്ത് നായകനായ ഹിറ്റ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ചിരഞ്‍ജീവിയുടെ ‘ഭോലാ ശങ്കര്‍’. ഡൂഡ്‍ലി ആണ് ചിരഞ്‍ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്.

ഗംഭീരമായ ഒരു മാസ് എന്റര്‍ടെയ്‍ൻ ചിത്രമായിരിക്കും എന്ന സൂചനയാണ് ഗാനം നല്‍കുന്നത്.
രമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്. ‘ഭോലാ ശങ്കറെ’ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ്. ‘വേതാളം’ എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ‘ഭോലാ ശങ്കറി’ല്‍ ചിരഞ്‍ജീവി എത്തുക. ചിത്രത്തിന്റെ കലാസംവിധായകൻ എ എസ് പ്രകാശ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *