മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള അഴിമതി ആരോപണം: ഹൈക്കോടതിയിൽ ഹർജി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. ആദ്യം മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി നൽകിയിരുന്നു . എന്നാൽ ആരോപണം തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി ഹർജി തള്ളി.ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയിട്ടുള്ളത്

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും അവരുടെ സ്ഥാപനത്തിനും കൊച്ചിയിലെ കരിമണൽ കമ്പനിയിൽ നിന്ന് സേവനം ഒന്നും നൽകാതെ പണം നൽകിയെന്ന ഇൻകം ടാക്സ് കണ്ടെത്തൽ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്നാണ് ഹർജിയിലെ പ്രധാന വാദം.

Leave a Reply

Your email address will not be published. Required fields are marked *