ജനതാദൾ എസ് ബിജെപി സഖ്യത്തിലേക്കെന്ന്‌ റിപ്പോർട്ട്

കർണാടകയിൽ ഏറ്റുവാങ്ങേണ്ടി വന്ന വൻ പരാജയത്തിനു പിന്നാലെ ബിജെപി യുമായി സഖ്യനീക്കം തുടങ്ങി ജനതാദൾ എസ് . ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സഖ്യ ചർച്ചകൾ ആരംഭിചിരിക്കുന്നത്. അന്തിമ തീരുമാനത്തിനായി അമിത് ഷായും കുമാരസാമി നേരിട്ട് ചർച്ച നടത്തുമെന്നാണ് സൂചന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. വോട്ടു ശതമാനത്തിൽ കുറവ് വന്നില്ല എങ്കിലും സീറ്റുകളുടെ എണ്ണത്തിൽ കുറവ് വരികയും സംസ്ഥാനഭരണം കോൺഗ്രസ് പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. കേരളത്തിൽ ഇടതുമുന്നണിയുടെ ഘടക കക്ഷിയാണ് ജനതാദൾ…

Read More

മധ്യപ്രദേശില്‍ ബജ്‌റംഗസേന കോണ്‍ഗ്രസില്‍ ലയിച്ചു

മധ്യപ്രദേശില്‍ ബി ജെ പി ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് മധ്യപ്രദേശിലെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ സേന കോണ്‍ഗ്രസില്‍ ലയിച്ചു. തീവ്രഹിന്ദത്വ ആശയങ്ങളില്‍ പ്രചോദിതരായ ഈ സംഘടനക്ക് ആര്‍ എസ് എസുമായും അടുത്ത് ബന്ധമുണ്ട് ആര്‍ എസ് എസിന്റെ അടുത്തയാളായ ബി ജെ പി നേതാവ് രഘുനന്ദന്‍ ശര്‍മയാണ് ബജ്‌റംഗ് സേനയുടെ കണ്‍വീനര്‍. ഇദ്ദേഹം ബിജെപിയിൽ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഇനിമുതല്‍ കോണ്‍ഗ്രസിന്റെയും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ശര്‍മയുടെ സാന്നിധ്യത്തില്‍ ബജ്‌റങ്…

Read More

അടുത്ത കൊല്ലം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ, ബിരുദ സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം. അവർക്ക് ഓണേഴ്‌സ് ബിരുദം നൽകും. ഈ വര്‍ഷം കോളേജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല. നാലാം വർഷ പഠനം കുട്ടികൾക്ക് തെരഞ്ഞെടുക്കാം. നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും. എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ. ഇടയ്ക്ക് പഠനം…

Read More

സച്ചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കാൻ സാധ്യത

സച്ചിൻ പൈലറ്റ് കോണ്‍ഗ്രസ് പാർട്ടി വിട്ടു പുതിയ പാര്‍ട്ടി രൂപികരിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്‌. രാജേഷ് പൈലറ്റിന്‍റെ ചരമവാർഷികമായ ജൂണ്‍ 11ന് പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അധികാര തർക്കത്തില്‍ സമവായമാകാത്തതാണ് കടുത്ത നിലപാട് സ്വീകരിക്കാന്‍ കാരണം. രാജസ്ഥാനില്‍ ഡിസംബറിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.  സച്ചിൻ പൈലറ്റ് ഉന്നയിച്ച വിഷയങ്ങൾക്കു പരിഹാരമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ പൈലറ്റ്-​ഗെലോട്ട് തർക്കങ്ങൾക്ക്ഒരാഴ്ച്ച മുമ്പ് പരിസമാപ്തി കുറിച്ചിരുന്നു. ഭിന്നതകൾ മറന്ന് മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിൻ…

Read More

കെ ഫോൺ നിരക്കുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:∙ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) പദ്ധതിയുടെ താരിഫ് വിവരങ്ങൾ പുറത്തുവന്നു. 6 മാസ കാലയളവിലുള്ള 9 പ്ലാനുകളുടെ താരിഫ് വിവരങ്ങളാണു പുറത്തുവിട്ടത്. 20 എംബിപിഎസ് വേഗത്തിൽ 3,000 ജിബി ഡേറ്റ 6 മാസത്തേക്ക് ലഭിക്കുന്ന പ്ലാനിനാണു കൂട്ടത്തിൽ നിരക്ക് ഏറ്റവും കുറവ്. പ്രതിമാസം 299 രൂപ നിരക്കില്‍ 6 മാസത്തേക്ക് 1,794 രൂപയാണ് ഈടാക്കുക. 17,412 ഓഫിസുകളിലും 9,000 വീടുകളിലും കെ ഫോൺ കണക്‌ഷനായെന്നു സർക്കാർ…

Read More

കെ-ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങള്‍ക്കു സമര്‍പ്പിച്ചു

ജനങ്ങളുടെ അവകാശമാണ് ഇന്റര്‍നെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണ് സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി കെ ഫോണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇതിലൂടെ ഒരുക്കുകയാണ്. അങ്ങനെ ഇന്റര്‍നെറ്റ് എന്ന അവകാശം എല്ലാവര്‍ക്കും പ്രാപ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയാണ്. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെ, പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന്റെ, ഉത്തരവാദിത്തബോധമുള്ള ഭരണനിര്‍വ്വഹണത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കെ-ഫോണ്‍ പദ്ധതി. കേരളത്തിലെ…

Read More

രഹനാ ഫാത്തിമക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

തന്റെ അര്‍ധനഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചതുമായി ബന്ധപ്പെട്ട് മോഡലും സാമൂഹ്യപ്രവർത്തകയുമായ രഹനാ ഫാത്തിമക്കെതിരെ എടുത്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. ഐ ടി ആക്റ്റ് , പോക്‌സോ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് രഹനാ ഫാത്തിമക്കെതിരെ കേസ് എടുത്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് തന്റെ അര്‍ധനഗ്ന ശരീരത്തില്‍ രഹനാ ഫാത്തിമ ചിത്രം വരിപ്പിക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ ചില ബി ജെപി നേതാക്കളാണ് പൊലീസില്‍ പരാതിയുമായി എത്തിയത്. ഐടി ആക്റ്റിലെ 75 , 65…

Read More

ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കും: അശ്വിനി വൈഷ്ണവ്

ഒ‍ഡിഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിന്‍ അപകടത്തിന് പിന്നാലെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണം. സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാർശ ചെയ്തുവെന്ന് മന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയായി എന്ന് അറിയിച്ച അശ്വിനി വൈഷ്ണവ്, റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തികൾ തുടരുകയാണെന്നും അറിയിച്ചു. ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടത്തിൽ 275 പേര്‍ മരിച്ചെന്നാണ് ഒഡീഷ സർക്കാർ സ്ഥിരീകരിച്ചത്….

Read More

പ്രതിച്ഛായ എന്ന പ്രയോഗം കമ്യൂണിസ്റ്റ് വിരുദ്ധം: എം ബി രാജേഷ്

പ്രതിച്ഛായ എന്ന പ്രയോഗം തന്നെ കമ്യൂണിസ്റ്റ് വിരുദ്ധമെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരണം. പ്രതിച്ഛായ എന്നത് വലതുപക്ഷ പ്രയോഗമാണ്. പാര്‍ട്ടിയുടെ പ്രതിച്ഛായയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രതിച്ഛായ പാര്‍ട്ടിക്കും സര്‍ക്കാരിനും പ്രതിരോധം തീര്‍ക്കുക എന്നത് പാര്‍ട്ടിയിലെ എല്ലാവരും നിര്‍വഹിച്ച് പോരുന്ന ചുമതലയാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇല്ലെന്നും എം ബി രാജേഷ് വിശദീകരിച്ചു. മന്ത്രിയായാലും അല്ലെങ്കിലും ഇത് ചെയ്യണമെന്നും എം ബി രാജേഷ് പ്രതികരിച്ചു. പ്രതിച്ഛായ ഓർത്ത് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ…

Read More

അജ്​മാനിൽ എണ്ണ ടാങ്ക്​ പൊട്ടിത്തെറിച്ച്​ രണ്ടു​പേർ മരിച്ചു

യു എ ഇ അജ്​മാനിൽ എണ്ണ ടാങ്ക്​ പൊട്ടിത്തെറിച്ച്​ രണ്ടു​പേർ മരിച്ചു. മൂന്നു പേർക്ക്​ പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും ഏഷ്യക്കാരാണെന്നാണ് സൂചന. എന്നാൽ, ഏത്​ രാജ്യക്കാരാണെന്ന വിവരം അറിവായിട്ടില്ല. യറാഴ്ച രാവിലെ 11നാണ്​ സംഭവം. അജ്‌മാൻ ജർഫിലെ ഫാക്ടറിയിൽ വെൽഡിങ് ജോലിക്കിടെയാണ് സ്ഫോടനം. ജീവനക്കാർ ജോലി ചെയ്യുന്നതിനിടെ ഒരു ടാങ്കിൽ തീപിടിക്കുകയും ഇത്​ പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു

Read More

സംസ്ഥാനത്തെ മൂന്നു സ്വകാര്യ മെഡി. കോളേജുകൾക്ക് കോഴ്സ് തുടരാൻ അനുമതിയില്ല. 450 എംബിബിഎസ് സീറ്റുകൾ നഷ്ടമാകും

സംസ്ഥാനത്തെ മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എംബിബിഎസ് കോഴ്സുകൾ തുടരാനുള്ള അനുമതി നാഷണൽ മെഡിക്കൽ കമ്മിഷൻ തടഞ്ഞു. നാഷണൽ മെഡിക്കൽ കൗൺസിൽ പരിശോധനയിൽ, വേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയ മെഡിക്കൽ കോളേജുകൾക്ക് എതിരെയാണ് നടപടി. നാഷണൽ മെഡിക്കൽ കമ്മിഷൻ, തീരുമാനം കേരള ആരോഗ്യ സർവ്വകലാശാലയെ അറിയിച്ചു. തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, തിരുവനന്തപുരം കാരക്കോണം സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ്, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ കോഴ്സ് തുടരാനാവില്ല….

Read More

അനധികൃത സ്വത്ത് സമ്പാദനം: കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്

വി.എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. ഇത് നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ വിഎസ് ശിവകുമാറിന് ഇഡി നോട്ടീസ് നൽകുന്നത്. നാളെ രാവിലെ 11 ന് ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. വിഎസ് ശിവകുമാറിനെതിരെ ഏറെ നാളായി ഇഡി അന്വേഷണം നടത്തുന്നുണ്ട്. വിജിലൻസും പരിശോധന നടത്തിയിരുന്നു. ഏപ്രിൽ മുതൽ ഇഡി സംഘം വിഎസ് ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരത്തെ ചില ആശുപത്രി ഇടപാടുകളടക്കം ഇഡി അന്വേഷണ പരിധിയിലുണ്ട്. മുൻപ് ഇഡി നോട്ടീസ് നൽകിയ ഘട്ടത്തിൽ വിഎസ്…

Read More

അപകട കാരണവും ഉത്തരവാദികളേയും കണ്ടെത്തി: റെയില്‍വേ മന്ത്രി

ഒഡിഷയിലെ ബാലസോറില്‍ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തത്തിന്റെ കാരണവും ഉത്തരവാദികളേയും കണ്ടെത്തിയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ്. അപകടസ്ഥലത്ത് റെയില്‍വേയുടെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനെത്തിയതായിരുന്നു മന്ത്രി. അപകടത്തെ തുടര്‍ന്നുള്ള അന്വേഷണം റെയില്‍വേ സേഫ്റ്റി കമീഷ്ണര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അപകടത്തിന് കാരണം ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങിലെ മാറ്റമാണെന്നാണ് നിഗമനമെന്നും റെയില്‍വേ മന്ത്രി കൂട്ടിച്ചേര്‍ത്തു തന്റെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഇപ്പോള്‍ ശ്രദ്ധ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസത്തിലുമാണെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തു.

Read More