ബിഎസ്എന്‍എൽ പുനരുജ്ജീവന പദ്ധതിക്കു 89000 കോടി രൂപ

ഡല്‍ഹി: ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് 89000 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ, ബിഎസ്എന്‍എല്ലിനുള്ള മൂന്നാമത്തെ പുനരുജ്ജീവന പാക്കേജിന് അംഗീകാരം നല്‍കി. 89,047 കോടിയുടെ പദ്ധതിയാണ് ഇതിനായി പ്രഖ്യാപിച്ചത്.

ഈ പുനരുജ്ജീവന പാക്കേജിലൂടെ, ഇന്ത്യയുടെ വിദൂര ഭാഗങ്ങളിലേക്ക് കണക്റ്റിവിറ്റി നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സ്ഥിരതയുള്ള ടെലികോം സേവന ദാതാവായി ബിഎസ്എന്‍എലിനെ ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

2019-ല്‍ ബിഎസ്എന്‍എല്‍/എംടിഎന്‍എലിനുള്ള ആദ്യ പുനരുജ്ജീവന പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു, അത് 69,000 കോടി രൂപയുടേതായിരുന്നു. പിന്നീട്, 2022-ല്‍, ബിഎസ്എന്‍എല്‍/എംടിഎന്‍എല്‍ 1.64 ലക്ഷം കോടി രൂപയുടെ രണ്ടാമത്തെ പുനരുജ്ജീവന പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *