ജനതാദൾ എസ് ബിജെപി സഖ്യത്തിലേക്കെന്ന്‌ റിപ്പോർട്ട്

കർണാടകയിൽ ഏറ്റുവാങ്ങേണ്ടി വന്ന വൻ പരാജയത്തിനു പിന്നാലെ ബിജെപി യുമായി സഖ്യനീക്കം തുടങ്ങി ജനതാദൾ എസ് . ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സഖ്യ ചർച്ചകൾ ആരംഭിചിരിക്കുന്നത്. അന്തിമ തീരുമാനത്തിനായി അമിത് ഷായും കുമാരസാമി നേരിട്ട് ചർച്ച നടത്തുമെന്നാണ് സൂചന

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. വോട്ടു ശതമാനത്തിൽ കുറവ് വന്നില്ല എങ്കിലും സീറ്റുകളുടെ എണ്ണത്തിൽ കുറവ് വരികയും സംസ്ഥാനഭരണം കോൺഗ്രസ് പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.

കേരളത്തിൽ ഇടതുമുന്നണിയുടെ ഘടക കക്ഷിയാണ് ജനതാദൾ എസ്. കേരള മന്ത്രിസഭയിലും അംഗമാണ്

Leave a Reply

Your email address will not be published. Required fields are marked *