മധ്യപ്രദേശില്‍ ബജ്‌റംഗസേന കോണ്‍ഗ്രസില്‍ ലയിച്ചു

മധ്യപ്രദേശില്‍ ബി ജെ പി ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് മധ്യപ്രദേശിലെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ സേന കോണ്‍ഗ്രസില്‍ ലയിച്ചു. തീവ്രഹിന്ദത്വ ആശയങ്ങളില്‍ പ്രചോദിതരായ ഈ സംഘടനക്ക് ആര്‍ എസ് എസുമായും അടുത്ത് ബന്ധമുണ്ട്

ആര്‍ എസ് എസിന്റെ അടുത്തയാളായ ബി ജെ പി നേതാവ് രഘുനന്ദന്‍ ശര്‍മയാണ് ബജ്‌റംഗ് സേനയുടെ കണ്‍വീനര്‍. ഇദ്ദേഹം ബിജെപിയിൽ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു.

ഇനിമുതല്‍ കോണ്‍ഗ്രസിന്റെയും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ശര്‍മയുടെ സാന്നിധ്യത്തില്‍ ബജ്‌റങ് സേന ദേശീയ പ്രസിഡന്റ് രണ്‍വീര്‍ പടേറിയ പ്രഖ്യാപിച്ചു.

കഴിഞ്ഞ മാസം പ്രമുഖ ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനും മുന്‍ മന്ത്രിയുമായ ദീപക് ജോഷി ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹമാണ് ലയനത്തിന് ചുക്കാന്‍ പിടിച്ചത്.

One thought on “മധ്യപ്രദേശില്‍ ബജ്‌റംഗസേന കോണ്‍ഗ്രസില്‍ ലയിച്ചു

Leave a Reply

Your email address will not be published. Required fields are marked *