ഗവർണറുടെ കാർ തടഞ്ഞു എസ് എഫ് ഐയുടെ കരിങ്കൊടി പ്രിതിഷേധം

തിരുവനന്തപുരം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ വാഹനം എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു.

തന്നെ ആക്രമിക്കാന്‍ എസ് എഫ് ഐ പ്രവര്‍ത്തകര് ശ്രമിക്കുകയായിരുന്നുവെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് എസ് എഫ് ഐക്കാര്‍ തനിക്കെതിരെ ശാരീരികമായ ആക്രമണം നടത്തിയതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഗവര്‍ണ്ണര്‍ രാജ്ഭവനില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുമ്പാഴായിരുന്നു സംഭവം.ഗവര്‍ണ്ണറുടെ വാഹനത്തിന്റെ നേര്‍ക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പാഞ്ഞടുക്കുകയായിരുന്നു.

തന്റെ വാഹനത്തില്‍ എസ് എഫ് ഐക്കാര്‍ ഇടിച്ചെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഗവര്‍ണ്ണറുടെ അടുത്തേക്ക് എസ് എഫ് ഐക്കാര്‍ കരിങ്കൊടിയുമായി ഓടിയെത്തിയ ശേഷമാണ് ഏതാനും ചില പൊലീസുകാര്‍ അവര്‍ക്ക് പിറകെ ഓടിച്ചെന്നത്. ഇതിനിടയില്‍ കാറില്‍ നിന്നും പുറത്തിറങ്ങി ഗവർണർ പൊലീസുദ്യോഗസ്ഥരോട് ക്ഷോഭിക്കുകയും ചെയ്തു .എവിടെയാണ് നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ എന്ന് പൊലീസുദ്യോഗസ്ഥരോട് ഗവര്‍ണ്ണര്‍ ചോദിക്കുകയും ചെയ്തു.

രാജ്ഭവൻ മുതൽ എയർപോർട്ട് വരേയുള്ള യാത്രയ്ക്കിടെ മൂന്നിടത്താണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. പാളയം, ജനറൽ ഹോസ്പിറ്റൽ, പേട്ട എന്നിവിടങ്ങളിലാണ് പ്രതിഷേധം ഉണ്ടായത്. തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുന്നുവെന്ന് ഗവർണർ വിമര്‍ശിച്ചു. സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *