ക്ഷേമ പെൻഷൻ അവകാശമല്ല, സഹായം മാത്രം: കേരള സർക്കാർ

കൊച്ചി: ക്ഷേമ പെൻഷൻ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷനെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചത്. ഇന്ധനത്തിനും മദ്യത്തിനും സെസ് വാങ്ങിയിട്ടും ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ചുള്ള ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണ്. സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ. നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമ പെൻഷനെന്നും സർക്കാരിന്റെ മറുപടി സത്യവാങ്മൂലത്തില്‍…

Read More

ജസ്റ്റിസ് എസ്. മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാൻ

തിരുവനന്തപുരം: കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കാനുള്ള ശുപാർശയിൽ ഗവർണർ ഒപ്പുവച്ചു. സര്‍ക്കാരിന്റെ ശുപാര്‍ശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചൂ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കിയ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പകരമാണ് ജസ്റ്റിസ് മണികുമാറിന്റെ നിയമനം. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്ജി എന്നിവരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കുന്നത്. ഇന്നു രാവിലെ ചേര്‍ന്ന ഉന്നതതല കമ്മിറ്റിയാണ് നിയമനത്തിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ കൈമാറിയത്. പ്രതിപക്ഷ…

Read More

കേരളത്തിന് അധികമായി കടമെടുക്കാൻ അവകാശമില്ലെന്ന് സുപ്രീംകോടതി

Read full news ഡൽഹി: അധിക വായ്പ എടുക്കാനുള്ള അവകാശം ആവശ്യപ്പെട്ടു കൊണ്ട് കേരളസർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. 10722 കോടി അധിക കടമെടുക്കാനുള്ള കേരളത്തിനു അവകാശമുണ്ടെന്ന വാദം കോടതിയെ ബോധ്യപ്പെടുത്താൻ സംസ്ഥാനത്തിന് കഴിഞ്ഞില്ല അതേസമയം സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലെ കേന്ദ്ര മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് കേരളം സമർപ്പിച്ച ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു 2023-24 സാമ്പത്തിക വർഷത്തിൽ ഇടക്കാല ആശ്വാസമായി കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് കോടതി തള്ളുകയായിരുന്നു. 2017-20 വരെ…

Read More

മുഖ്യമന്ത്രി അമേരിക്കയിൽ

ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കര്‍ എഎന്‍ ഷംസീര്‍, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോര്‍ക്ക ഭാരവാഹികളുമാണ് സംഘത്തില്ലുള്ളത്. ന്യൂയോര്‍ക്ക് സമയം ഉച്ചക്ക് മൂന്ന് മണിയോടെയാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘം എത്തിയത്. കോണ്‍സല്‍ ജനറല്‍ രണ്‍ദീപ് ജയ്സ്വാള്‍, നോര്‍ക്ക ഡയറ്കടര്‍ കെ. അനിരുദ്ധന്‍, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെജി മന്‍മധന്‍ നായര്‍, ലോക കേരള…

Read More

കെ ഫോൺ നിരക്കുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:∙ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) പദ്ധതിയുടെ താരിഫ് വിവരങ്ങൾ പുറത്തുവന്നു. 6 മാസ കാലയളവിലുള്ള 9 പ്ലാനുകളുടെ താരിഫ് വിവരങ്ങളാണു പുറത്തുവിട്ടത്. 20 എംബിപിഎസ് വേഗത്തിൽ 3,000 ജിബി ഡേറ്റ 6 മാസത്തേക്ക് ലഭിക്കുന്ന പ്ലാനിനാണു കൂട്ടത്തിൽ നിരക്ക് ഏറ്റവും കുറവ്. പ്രതിമാസം 299 രൂപ നിരക്കില്‍ 6 മാസത്തേക്ക് 1,794 രൂപയാണ് ഈടാക്കുക. 17,412 ഓഫിസുകളിലും 9,000 വീടുകളിലും കെ ഫോൺ കണക്‌ഷനായെന്നു സർക്കാർ…

Read More

കെ-ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങള്‍ക്കു സമര്‍പ്പിച്ചു

ജനങ്ങളുടെ അവകാശമാണ് ഇന്റര്‍നെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണ് സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി കെ ഫോണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇതിലൂടെ ഒരുക്കുകയാണ്. അങ്ങനെ ഇന്റര്‍നെറ്റ് എന്ന അവകാശം എല്ലാവര്‍ക്കും പ്രാപ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയാണ്. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെ, പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന്റെ, ഉത്തരവാദിത്തബോധമുള്ള ഭരണനിര്‍വ്വഹണത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കെ-ഫോണ്‍ പദ്ധതി. കേരളത്തിലെ…

Read More