ലോകത്തെ ഏറ്റവും വലിയ യുവജന -വിദ്യാർത്ഥി സമ്മേളനത്തിന് ഇത്തവണ വേദിയാകുന്നത് റഷ്യയിൽ

അഡ്വക്കറ്റ് പ്രശാന്ത് രാജൻ ( എ ഐ വൈ എഫ് ദേശീയ വർക്കിങ് കമ്മിറ്റി അംഗം.)

ലോകത്തെ ഏറ്റവും വലിയ യുവജന -വിദ്യാർത്ഥി സമ്മേളനത്തിന് ഇത്തവണ വേദിയാകുന്നത് റഷ്യയിലാണ് .ഒക്ടോബര്‍ 14 മുതല്‍ 22 വരെയാണ് സമ്മേളനം .ഇന്ത്യയിൽ നിന്നും എല്ലാ പുരോഗമന യുവജന -വിദ്യാർത്ഥി സംഘടനകളുടെയും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും.
ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യാ-പസഫിക് രാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ പ്രതിനിധികളെ അയക്കാൻ സാധിക്കുന്നത് എ ഐ വൈ എഫ് സംഘടനയ്ക്കാണ്
1945-ൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് WFDY (World Federation of Democratic Youth)രൂപീകരിക്കുന്നത്. ലോകസമാധാനത്തിനായി യുവാക്കളെ അണി നിരത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു .1945 ൽ ഇന്ത്യയിൽ എഐവൈഎഫ് അല്ലാതെ ദേശീയ തലത്തിൽ രൂപീകൃതമായ ഒരു യുവജന സംഘടനയും ഇല്ലായിരുന്നു .ലോക യുവജന സംഘടനയുടെ രൂപീകരണ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് എഐഎസ്എഫ് ആണ്.പിന്നീട് 1959-ൽ ഇന്ത്യയിലെ ആദ്യത്തെ ദേശീയ യുവജന പ്രസ്ഥാനമായ AIYF രൂപം കൊണ്ടു.അതിനു ശേഷം ലോക യുവജന സംഘടനയെ പ്രതിനിധീകരിക്കുന്നത് എഐവൈഎഫ് ആണ്

WFDY-യുടെ സംഘടനാ ഘടന -ലോകത്തെ 5 റീജിയണായി തിരിച്ചിരിക്കുന്നു. 1.ആഫ്രിക്ക 2.ഏഷ്യ ആന്റ് പസഫിക്ക്, 3. യൂറോപ്പ് ആന്റ് നോർത്ത് അമേരിക്ക, 4.ലാറ്റിൻ അമേരിക്ക ആന്റ് കരീബിയൻ ദ്വീപ് 5.മിഡിൽ ഈസ്റ്റ് .( പഞ്ച ഭൂഖണ്ഢങ്ങളിെലെ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായാണ് ലോകത്തെ പുരോഗമന പ്രസ്ഥാനങ്ങൾ അവരുടെ കൊടിയിൽ അഞ്ച് വാലുള്ള ചുവന്ന നക്ഷത്ര ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നത്.)

എെക്യ രാഷ്ട്രസഭയുടെ അംഗീകാരമുള്ള ലോകത്തെ 193 രാജ്യങ്ങളിൽ 126 രാജ്യങ്ങളിലെ പ്രധാനപ്പെട്ട – പ്രമുഖ പുരോഗമന യുവജന സംഘടനകൾക്ക് WFDY ൽ അംഗത്വം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് AlYF ഉം DYFI യും മെംബർഷിപ്പ് ഫീസിന്റെ ഒരു വിഹിതം WFDY ക്ക് നൽകണം.

ലോക യുവജന സംഘടനയുടെ ഔദ്യോഗിക ഭാഷകൾ ഇംഗ്ലീഷ് , സ്പാനിഷ് , ഫ്രഞ്ച് മുതലായ ആണ്. ഓഫീസ് പ്രവർത്തിക്കുന്നത് ഹംഗറി യുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ്. 35 അംഗ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ജനറൽ കൗൺസിലാണ് പരമോന്നത ബോഡി .അഞ്ച് ഭൂഖണ്ഢങ്ങളെ പ്രതിനിധീകരിച്ച് അഞ്ച് ഭാരവാഹികൾ മാത്രമാണ്‌ ലോക യുവജന സംഘടനയ്ക്കുള്ളത് . പ്രസിഡന്റ് , സെക്രട്ടറി ജനറല്‍ , മൂന്ന് വൈസ് പ്രസിഡന്റുമാർ.

ഏഷ്യാ ആന്റ് പസഫിക്ക് റീജിയണ് മൂന്ന് വൈസ് പ്രസിഡന്റുമാരിൽ ഒരു വൈസ് പ്രസിഡന്റ് സ്ഥാനമാണ് ലഭിച്ചിട്ടുള്ളത്. ആസ്ത്രേലിയ , ബംഗ്ലാദേശ് , ഭൂട്ടാൻ ,ബർമ്മ , ശ്രീലങ്ക ,സൗത്ത് കൊറിയ , ഇന്ത്യ,ഇറാൻ, ജപ്പാന്‍ , പാക്കിസ്ഥാൻ, നേപ്പാൾ, ഫിലിപ്പിൻസ്, വിയറ്റ്നാം, കൊറിയ തുടങ്ങി 14 രാജ്യങ്ങൾക്ക് ഒരു വൈസ് പ്രസിഡന്റ് സ്ഥാനമാണ് .അത് ഇന്ത്യക്കാണ് ലഭിച്ചിരിക്കുന്നത്‌. ഇന്ത്യയിൽ AlYF നും.

ഇപ്പോൾ WFDY യുടെ വൈസ് പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നത് AlYF ന്റെ മുൻ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായിരുന്ന ഗിരീഷ് ഫോണ്ടെയാണ്. മുമ്പ് ഈ സ്ഥാനം കേരളത്തിൽ നിന്നുള്ള AIYFനേതാക്കളായ
പി.കെ. വാസുദേവൻ നായരും കെ.ഗോവിന്ദപിള്ളയും, ബിനോയ് വിശ്വവും, രാജാജി മാത്യൂ തോമസും വഹിച്ചിരുന്നു.

ഇപ്പോൾ ദിമിത്രിസ് വാൾമിറിസ് (സൈപ്രസ് ) WFDY യുടെ പ്രസിഡന്റും ഹനോയ് സാഞ്ചാസ് ( ക്യൂബ ) സെക്രട്ടറി ജനറലുമാണ്.യുണൈറ്റഡ് നാഷൻസ് അംഗ സംഘടനകളായ Economic Social Council (ECOSOC), United Nations Educational-Scientific and Cultural organisations ( UNESCO ),
International Labour Organisation ( ILO) എന്നീ ഏജൻസികൾ മുഖേനയാണ് WFDY പ്രവർത്തിക്കുന്നത്.

WFDY യുടെ 35 അംഗ ജനറൽ കൗൺസിലിൽ ഏഷ്യാ പസഫിക്ക് റീജിയണിൽ നിന്ന് ഇന്ത്യയെ കൂടാതെ നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് , ജപ്പാന്‍ , വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും അംഗങ്ങളാണ്.
ഏഷ്യാ പസഫിക്ക് രാജ്യങ്ങളുടെ ചുമതല ഇന്ത്യയ്ക്കും ഇന്ത്യയിൽ എ എെ വൈ എഫിനുമാണ്.
AlYF ൽ അംഗമാകുന്ന ഒരാൾ ലോക ജനാധിപത്യ യുവജന ഫെഡറേഷനിൽ കൂടി അംഗത്വം നേടുകയാണ്…