[slick_weather]
16
December 2017

യെമനില്‍ 41 മാധ്യമപ്രവര്‍ത്തകര്‍ തടവിൽ

സന: യെമനില്‍ 41 മാധ്യമപ്രവര്‍ത്തകര്‍ ഹൂതി വിമതരുടെ പിടിയിലകപ്പെട്ടെന്ന് റിപ്പോര്‍ട്ട്.യെമനിലെ റ്റുഡേ ബ്രോഡ്കാസ്റ്റേഴ്‌സ് ടിവി സ്റ്റേഷനകത്താണ് ഇവരെ തടഞ്ഞുവെച്ചിരിക്കുന്നത്.

41 മാധ്യമപ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ അടക്കമുള്ള പട്ടിക ഹൂതികള്‍ പുറത്ത് വിട്ടിട്ടുണ്ട്. റഷ്യന്‍ മാധ്യമമായ സ്പുട്‌നിക് ഇന്റര്‍നാഷണലിന്റെ യെമന്‍ കറസ്‌പോണ്ടന്റ് അടക്കമുള്ളവര്‍ ടിവി സ്റ്റേഷനുള്ളില്‍ ബന്ദികളാക്കപ്പെട്ടവര്‍ക്കൊപ്പമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.