[slick_weather]
29
November 2018

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാഗ്നസ് കാള്‍സണ്‍ കിരീടം നിലനിര്‍ത്തി

ലണ്ടൻ :ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാഗ്നസ് കാള്‍സണ്‍ കിരീടം നിലനിര്‍ത്തി. ടൈബ്രേക്കറില്‍ അമേരിക്കക്കാരനായ ഫാബിയാനോ കരുവാനയെയാണ് കാള്‍സണ്‍ തോല്‍പ്പിച്ചത്.കാള്‍സനു 27 വയസും കരുവാനക്ക് 26 വയസുമാണ്

കാള്‍സണിന്‍റെ തുടര്‍ച്ചയായ നാലാം ലോക കിരീടമാണിത്. 12 മത്സരങ്ങളും സമനിലയില്‍ അവസാനിച്ചതോടെയാണ് ചാമ്പ്യന്‍ഷിപ്പ് ടൈ ബ്രേക്കറിലേക്ക് നീണ്ടത്. ചാമ്പ്യന്‍ഷിപ്പിന്‍റെ 132 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ടൈബ്രേക്കറിലൂടെ ലോകചാമ്പ്യനെ കണ്ടെത്തേണ്ടിവന്നത്.ഒരു മില്ലണ്‍ യൂറോയാണ് ചാമ്പ്യനു ലഭിക്കുന്ന സമ്മാനത്തുക