[slick_weather]
01
September 2018

2019ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയം രുചിക്കുമെന്ന് ചന്ദ്രബാബു നായിഡു.

വിജയവാഡ: 2019 തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ വിജയിക്കുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു.

ബി.ജെ.പിയെ തകര്‍ക്കാന്‍ എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒന്നിക്കുകയാണ്. 2019ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയം രുചിക്കും. ബി.ജെ.പി വ്യാജവാഗ്ദാനം നല്‍കിയെന്നും ഒന്നും നടപ്പിലാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊങ്ങച്ചത്തിന്റെ ക്യാംപയിന്‍ മാത്രമാണ് മോദിയുടെ ഭരണം. പ്രവര്‍ത്തനമില്ല. മോദി വലുതായി സംസാരിക്കും, പക്ഷെ ഒന്നും ചെയ്യുന്നില്ല. സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാവുമെന്നു കണ്ടാണ് ഞാന്‍ നോട്ട്‌നിരോധനത്തെ എതിര്‍ത്തത്. എന്നാല്‍ കേന്ദ്രവും ബാങ്കുകളും പാപ്പരായിപ്പോയി. ബാങ്കിങ് സംവിധാനത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.