[slick_weather]
09
January 2019

ഇനി മാലിന്യങ്ങളെ മലയാളികൾ ഭയക്കേണ്ടതില്ല ;.സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ മാലിന്യ സംസ്ക്കരണ പ്ലാന്‍റുകൾ സ്ഥാപിക്കും

തിരുവനന്തപുരം :മാലിന്യമാണ് മലയാളികളുടെ ഏറ്റവും വലിയ പ്രശ്നം. വീട്ടു മാലിന്യങ്ങളിൽ നിന്നും എങ്ങനെ മോചനം നേടും എന്ന ചിന്ത എല്ലാവർക്കുമുണ്ട്. ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം മലയാളിയുടെ സ്വൈര ജീവിതത്തിനു തടസം സൃഷ്ടിക്കുന്നവയാണ്.

ദുർഗന്ധവും അസ്വസ്ഥതയും കാരണം മൂക്കുപൊത്തി നടക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് പരിഹാരവുമായി സുൽത്താൻ ബത്തേരിയിൽ മാലിന്യ സംസ്കരണ പ്ലാന്‍റൊരുങ്ങുന്നു. ദ്രുതഗതിയിൽ പുരോഗമിക്കുന്ന പ്ലാന്‍റിനെക്കുറിച്ചുള്ള വാർത്ത മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്.

സംസ്ഥാനത്ത് ഇത്തരത്തിൽ വിഭാവനം ചെയ്യപ്പെട്ട ആദ്യ പദ്ധതിയാണ് ഇത്.സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ മാലിന്യ സംസ്ക്കരണ പ്ലാന്‍റുകൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ രൂപം

മാലിന്യത്തിൽ നിന്നും വൈദ്യുതി, ജൈവവളം, പ്ലാസ്റ്റിക് മാലിന്യങ്ങളും ഗ്ലാസും സംസ്ക്കരിക്കാൻ പ്രത്യേക സംവിധാനം. എല്ലാം സംയോജിപ്പിക്കുന്ന ഒരു മാലിന്യ പ്ലാന്റ്. തീർന്നില്ല, ചുറ്റും മനോഹരമായ ഒരു പാർക്ക് കൂടി. കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ വന്നിരിക്കാനും കളിക്കാനും ഒക്കെ പറ്റുന്ന ഇടം. ഇതൊരു സ്വപ്നം അല്ല. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ ഇത്തരമൊരു മാലിന്യ സംസ്ക്കരണ പ്ലാന്റ് യാഥാർത്ഥ്യമാകാൻ പോകുന്നു. പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

ദുർഗന്ധവും അസ്വസ്ഥതയും കാരണം മൂക്കുപൊത്തി നടക്കേണ്ടി വരില്ല. അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കില്ല. . പ്രത്യേക ബ്രാൻഡിൽ വളം വിൽപ്പന നടത്തും. ജർമ്മൻ സാങ്കേതിക വിദ്യയിൽ ഉയരുന്ന പ്ലാന്റ് ഇങ്ങനെ നാടിനും ഗുണം ചെയ്യും.

സംസ്ഥാനത്ത് ഇത്തരത്തിൽ വിഭാവനം ചെയ്യപ്പെട്ട ആദ്യ പദ്ധതിയാണ് ഇത്.സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ മാലിന്യ സംസ്ക്കരണ പ്ലാന്റുകൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.