[slick_weather]
16
December 2017

ചരിത്രം കഥ പറയുന്ന നോവലായ പുലച്ചോനമാർ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു

കൊച്ചി:എം ആർ അജയൻ എഴുതിയ ചരിത്രം കഥ പറയുന്ന നോവലായ പുലച്ചോനമാർ ചാവറ കൾച്ചറൽ സെന്ററിൽ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു .കൊച്ചിൻ കോളേജ് അലുംമ്‌നി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫാദർ റോബി കണ്ണച്ചിറ അധ്യക്ഷത വഹിച്ചു .

 

 

കുമ്പളങ്ങിയുടെ കഥാകാരനും എം പിയുമായ പ്രൊഫ.കെ വി തോമസ് ,വൈസ് ചാൻസലറും പിഎസ്‌സി ചെയർമാനായിരുന്ന ഡോ .കെ എസ് രാധാകുഷ്ണൻ ,സിഐടിയു അഖിലേന്ത്യ സെക്രട്ടറിയും മുൻ എംപിയുമായ കെ ചന്ദ്രൻപിള്ള ,കേരള ദളിത് മഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് സി എസ് മുരളി എന്നിവർ പ്രസംഗിച്ചു .അജയൻ എഴുതിയ ഈ നോവൽ ഭാവിയിൽ വിദ്യാർത്ഥികൾക്ക് പാഠ പുസ്തകമാകാൻ സാധുയതയുണ്ടെന്ന് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.