[slick_weather]
06
December 2018

ദയവായി എന്നെ മോഷ്ടാവ് എന്ന് വിളിക്കരുതെന്ന് വിജയ് മല്യ

ന്യുഡൽഹി: ദയവായി എന്നെ മോഷ്ടാവ് എന്ന് വിളിക്കരുതെന്ന് വിവിധ ബാങ്കുകളുടെ കബളിപ്പിച്ച് 9000 കോടിയിലേറെ രൂപയുമായി ബ്രിട്ടനിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്ല്യസമൂഹ മാദ്ധ്യമമായ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. വെറുമൊരു മോഷ്ടാവായ എന്നെ കള്ളനെന്നു വിളിക്കരുതെന്ന പ്രയോഗമാണ് മല്യക്കെതിരെ ഉന്നയിച്ചത് .താന്‍ കുടിശിക വരുത്തിയ മുഴുവന്‍ പണവും മടക്കി നല്‍കാമെന്ന് മല്ല്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നെ കൈമാറുന്നതും അതല്ലെങ്കില്‍ ദുബായില്‍ നിന്ന് കഴിഞ്ഞ ദിവസം നടന്ന കൈമാറ്റവും( ക്രിസ്റ്റിയന്‍ മിഷേല്‍) പണം മടക്കി നല്‍കുമെന്ന എന്റെ വാഗ്ദാനവും തമ്മില്‍ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. പണം മടക്കിവാങ്ങൂ. എന്നെ മോഷ്ടാവ് എന്ന് വിളിക്കുന്നത് നിര്‍ത്തൂ എന്നാണ് എനിക്ക് പറയാനുള്ളതെന്ന് മല്ല്യ പറഞ്ഞു.