[slick_weather]
21
August 2018

വർണ്ണചിറകു വിടർത്തി വേനൽത്തുമ്പികൾ പറന്നിറങ്ങി .

മനാമ :ബഹ്‌റൈൻ പ്രതിഭയുടെ ബാലവേദി അണിയിച്ചൊരുക്കിയ വേനൽ തുമ്പി – സമ്മർ ക്യാമ്പ് സമാപനം പ്രതിഭ ഹാളിൽ വച്ച് നടന്നു . അറുപതോളം കുട്ടികൾ പങ്കെടുത്ത വേനൽ തുമ്പി ക്യാമ്പ് കുഞ്ഞു തുമ്പികൾക്ക് നവ്യാനുഭവമായി . കുട്ടികളിലെ സർഗ്ഗാത്മകതയെ വളർത്തുവാനും, ഭയമില്ലാതെ പ്രശ്നങ്ങളെ നേരിടുന്നതിനും , വ്യക്തിത്വ വികസനത്തിനും , സഭാകമ്പം മറികടക്കുന്നതിനുമൊക്കെ മുതൽക്കൂട്ടായിരുന്നു വേനൽത്തുമ്പി ക്യാമ്പ് . സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞും ആരും ആർക്കും പിന്നിലല്ല , അവരവരുടെ മേഖലകളിൽ മുന്നിലാണ് ഓരോരുത്തരും എന്ന ആത്മവിശ്വാസവുമായാണ് കുട്ടികൾ ക്യാമ്പിൽ നിന്നും വിട വാങ്ങിയത് . നൃത്തം , നാടകം , പാട്ട് തുടങ്ങി വിവിധ കലാപരിപാടികളിലൂടെ ചാരുതയാർന്ന ചുവടുകളും അഭിനയത്തികവും കഴിവുകളും പുറത്തെടുത്ത കുട്ടികൾ കാണികളുടെ കണ്ണും മനസ്സും നിറച്ചു .

ഇരുപത്തഞ്ചു ദിവസത്തോളം നീണ്ടു നിന്ന ക്യാമ്പ് തികച്ചും സൗജന്യമായി ഭക്ഷണം ഉൾപ്പടെ ആണ് കുട്ടികൾക്കായി ഒരുക്കിയത് . എ വി അശോകൻ ഉൽഘാടനം ചെയ്ത സ മാപന ചടങ്ങിൽ ബാലവേദി കൺവീനർ പ്രജിൽ മണിയൂർ അദ്ധ്യ ക്ഷനായിരുന്നു . പ്രതിഭയുടെ മുതിർന്ന നേതാക്കളായ പി ടി നാരായണൻ , സി വി നാരായണൻ, സുബൈർ കണ്ണൂർ , സെക്രട്ടറി ഷെരീഫ് കോഴിക്കോട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ പരിശീലകരായി അനഘ , ശിവകീർത്തി , വിനോദ് , നിഷ തുടങ്ങി നിരവധിപേർ അണിയറയിലും പ്രവർത്തിച്ചു . വളരെ മികച്ച അഭിപ്രായം നേടിയ വേനൽത്തുമ്പി തുടർന്നും നടത്തണമെന്ന രക്ഷിതാക്കളുടെ ആവശ്യവുമായാണ് കളം പിരിഞ്ഞത് .

സമകാലിക വിഷയത്തിൽ ഊന്നി നിന്നുകൊടുള്ള സ്കിറ്റുകളും പാട്ടുകളും ഏറെ പ്രശംസ പിടിച്ചുപറ്റി . ബാലസംഘം സംസ്ഥാന കലാജാഥ സ്ക്രിപ്റ്റുകളും ഇതിനായി പ്രയോജനപ്പെടുത്തി . ഇരുളിന്റെ മേലാപ്പ് തട്ടി മാറ്റി, പുതു കിരണങ്ങൾ തേടുന്നു ഞങ്ങൾ , കരിപൂശി സത്യത്തെ കാവി പൂശി, പു.തിയ കഥയും ആയി എത്തുന്നു കഴുകൻ മാർ എന്നുപാടി ബാലവേദി കൂട്ടുകാർ സമകാലിക ഭാരത ചിത്രം വരച്ചുകാട്ടി വയലാറിലെ തെങ്ങിനും തുളയ്ക്കും പറയാനുള്ള ചരിത്രവും പറഞ്ഞ് കരയുവാനോ ഞങ്ങളില്ല പ്രതീക്ഷ തൻ കിരണങ്ങൾ നിറയുന്നു ചുറ്റും എന്ന് പാടി ഒരു മതമിവിടെ സ്നേഹം അതുമാത്രം എന്ന് പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ വളരെ വലിയ ഒരു സന്ദേശം ആണ് പ്രദാനം ചെയ്തത് .