[slick_weather]
05
October 2018

വടയമ്പാടി ഗവൺമെൻറ് എൽ പി സ്കൂളിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു

കൊച്ചി: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വടയമ്പാടി ഗവൺമെൻറ് എൽ പി സ്കൂളിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എൻ രാജൻ ജൈവകൃഷി വിത്തിടീൽ ഉദ്ഘാടനം ചെയ്തു. പിടിഎയുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ 20 സെൻറ് സ്ഥലത്തിലാണ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുന്നത്.

കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ വിദ്യാലയത്തിൽ തന്നെ ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുന്നത്. കൂടാതെ ജൈവ കൃഷിയുടെ പ്രാധാന്യം പുതിയ തലമുറയിലേക്ക്‌ പകർന്നുകൊടുക്കുന്നതിനും കുട്ടികളിൽ പ്രകൃതി സംരക്ഷണ താത്പര്യം രൂപപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കും.

ചീര, പയർ, വെണ്ട, പടവലം, ചുരക്ക, തക്കാളി, കുമ്പളങ്ങ, വഴുതന, കാരറ്റ്, കാബേജ്, പച്ചമുളക്, പാവയ്ക്ക, പടവലം തുടങ്ങിയ ഇനങ്ങളാണ് ആദ്യഘട്ടത്തിൽ കൃഷിചെയ്യുന്നത്. രാവിലെയും വൈകുന്നേരവുമുള്ള കുട്ടികളുടെ ഗ്രൂപ്പുകളാണ് കൃത്യതയോടെ വെള്ളവും വളവും നൽകുന്നത്. പിടിഎ സഹകരണവും ഇക്കാര്യത്തിൽ കുട്ടികൾക്കൊപ്പം ഉണ്ടാകും.

സ്കൂൾ ഹെഡ്മിസ്ട്രസ് എം മേരി, വാർഡ് മെമ്പർ ജോൺ ജോസഫ്, പിടിഎ പ്രസിഡൻറ് ഉണ്ണിമായ അരുൺ, കെ വി ശ്രീജ എന്നിവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ: വടയമ്പാടി ഗവൺമെൻറ് എൽ പി സ്കൂളിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എൻ രാജൻ ഉദ്ഘാടനം ചെയ്യുന്നു