[slick_weather]
05
September 2018

വി.ടി. ബലറാം എം ൽ എയ്ക്കെതിരെ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ബഹറിൻ പ്രോഗ്രെസീ വ് കൾച്ചറൽ ഫോറം

ബഹ്‌റൈൻ :ജാതിയും, മതവും, അയിത്തവുമടക്കം, തൊട്ടുകൂടായ്‌മയും, തീണ്ടിക്കൂടായ്‌മയും കെട്ടുപിണഞ്ഞ ഒരുകാലഘട്ടത്തിൽ അത്തരം ദുരാചാരങ്ങളടക്കം ജന്മിത്വത്തിൻറെ ക്രൂരപീഡനം ഏറ്റുവാങ്ങിയ ഒരു ജനവിഭാഗത്തെ പ്രതികരിക്കുവാനും, പ്രതിരോധിക്കാനും പഠിപ്പിച്ച, സ്വന്തം പാർലമെന്റിൽ ഫലം ചോദിച്ചു വാങ്ങുവാൻ പഠിപ്പിച്ച,ദൈവിക സന്നിധിയിൽ വിശ്വാസമുള്ള ജാതിഭേദമന്യേ എല്ലാമനുഷ്യർക്കും ആരാധന നടത്തുവാനുള്ള സ്വാതന്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ, പണിയാളരെ ഭൂമിയുടെ ഉടമകളാക്കുന്നതിന് നേതൃത്വം നൽകിയ, നേതാക്കന്മാർ അയ്യങ്കാളിയും ശ്രീനാരായണഗുരുവും, ചട്ടമ്പിസ്വാമികളും, വാഗ്ഭടാനന്ദനും അടക്കം നേതൃത്വം നൽകിയ കേരളീയ നവോഥാന പ്രസ്ഥാനത്തെ അവരുടെ പരിമിതികളിൽ നിന്ന് മോചിപ്പിച്ച് മുന്നോട്ടുനയിച്ച നേതാക്കൾ പി. കൃഷ്ണപ്പിള്ള , എ.കെ ജി, ഇ.എം.എസ് അടക്കമുള്ളവർ കേരളീയ സമൂഹത്തിൻറെ വികാരമാണ്. ഭാരതീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനും, ജന്മിത്വത്തിനും എതിരായുള്ള പോരാട്ടത്തിൽ പലപ്പോഴും ഒളിവിലും വെളിയിലും ജീവൻപോലും തൃണവൽക്കരിച്ചു നിസ്വാവർഗ്ഗത്തിനായി നടത്തിയ സമരപോരാട്ടം ചരിത്രത്തിൻറെ ഭാഗമാണ്. അവർ ആർക്കുമുൻപിലും മാപ്പെഴുതി കൊടുത്തിട്ടില്ല ഇന്ത്യൻ പാർലമെൻറിൽ ഇന്നും മാതൃകയാണ് സഖാവ് എ.കെ ജി. ആധുനിക കേരളീയ സമൂഹം ഇന്ന് അനുഭവിക്കുന്ന നേട്ടങ്ങൾ അവരടക്കമുള്ളവരുടെ പോരാട്ടങ്ങളുടെ ഗുണഫലമാണ്.

എന്നാൽ ആധുനിക സാമൂഹ്യസാഹചര്യത്തിൽ പോലും സ്വന്തമായി ഒരിടം സൃഷ്ടിക്കാൻ കഴിയാത്ത സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റ് എന്നോമനപ്പേരിൽ മുഖപുസ്തകത്തിലെ താളുകളിൽ മനോ വൈകൃതങ്ങളുട ഭാണ്ഡം കുത്തിനിറക്കുന്ന ചരിത്രബോധമില്ലാത്ത ചോക്കലേറ്റ് ചെറുക്കന്മാർ നടത്തുന്ന ജൽപനങ്ങൾക്ക് തകർക്കാൻ കഴിയുന്നതല്ല മഹാന്മാരായ നേതാക്കന്മാരുടെ സമൂഹ മനസിലുള്ള സ്ഥാനം.

തെറ്റിദ്ധരിക്കപ്പെട്ട ജനം ഇവരെ ഒരുപക്ഷെ തങ്ങളുടെ ജനപ്രതിനിധികളായി തിരഞ്ഞെടുത്തിട്ടുണ്ടാവാം അത്തരം തിരഞ്ഞെടുപ്പുകൾ താൽക്കാലിക മാത്രം ആണ്. എന്നാൽ ജനങ്ങൾക്ക് വേണ്ടി ജീവിച്ചു മരിച്ച നവോഥാന നായകരെയും നേതാക്കന്മാരെയും അവഹേളിക്കുവാൻ തക്ക ഉന്നതമല്ല ഇത്തരം സ്‌ഥാനങ്ങൾ എന്ന് മനസിലാക്കുവാനുള്ള വിവേകമെങ്കിലും ഇതുപോലുള്ള താൽകാലിക നിർമിതികൾക്ക് ഉണ്ടായാൽ അവർക്ക് നല്ലത്. സഖാവ് എകെജി ക്കും അദ്ദേഹത്തിൻറെ പത്‌നിയും വനിതാവിമോചന പ്രസ്ഥാനത്തിൻറെ അനിഷേ ധ്യ നേതാവുമായ ശ്രീമതി സുശീല ഗോപാലനെതിരെയും അസംബന്ധവും അവഹേളനപരവും വസ്തുതാപരവുമല്ലാത്ത നിന്ത്യമായ പ്രചരണം നടത്തുകയും അതുവീണ്ടും ന്യായീകരിക്കുവാൻ ശ്രമിക്കുകയും ചെയുന്ന വി.ടി. ബലറാം എം ൽ എ യുടെയും കൂട്ടരുടെയും നിലപാട് പ്രതിഷേധാർഹമാണെന്നും അതിന് എതിരെ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ബഹറിൻ പ്രോഗ്രെസീവ് കൾച്ചറൽ ഫോറം
ആവശ്യപ്പെട്ടു.