[slick_weather]
09
September 2018

യുഎസ് ഓപ്പണ്‍ ഫൈനലില്‍ സെറീന വില്യംസിനെ പരാജയപ്പെടുത്തി നവോമി ഒസാകയ്ക്ക് കിരീടം

വാഷിംഗ്ടൺ:യുഎസ് ഓപ്പണ്‍ ഫൈനലില്‍ സെറീന വില്യംസിനെ പരാജയപ്പെടുത്തി നവോമി ഒസാകയ്ക്ക് കിരീടം. നേരിട്ടുള്ള സെറ്റുകളില്‍ 6-2, 6-4 നായിരുന്നു ഒസാക്കയുടെ വിജയം. മത്സരത്തിനിടയ്ക്ക് പോയിന്റ് വെട്ടിക്കുറച്ച അമ്പയറോട് സെറീന തര്‍ക്കിക്കുകയും കോര്‍ട്ടര്‍ നാടകീയ രംഗങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയും ചെയ്തു. അംപയര്‍ കാര്‍ലോസ് റാമോസുമായി അഭിപ്രായവ്യത്യാസമുണ്ടാകുകയും തുടര്‍ന്ന് സെറീനയ്ക്കു രണ്ടാം സെറ്റില്‍ ഒരു പെനാല്‍റ്റി അനുവദിക്കുകയും ചെയ്തു.

ആദ്യമായി ഫൈനല്‍ കളിക്കുകയും കിരീടം നേടുകയും ചെയ്ത ജാപ്പനീസ് താരം എന്ന നേട്ടം ഇതോടെ നവോമി ഒസാക്കെ സ്വന്തമാക്കി. അമ്മയായതിനു ശേഷമുള്ള തിരിച്ചുവരവില്‍ സെറീനയുടെ രണ്ടാം ഗ്രാന്‍സ്ലാം ഫൈനലാണിത്. ഈ വര്‍ഷം തന്നെ വിമ്പിള്‍ഡണ്‍ ഫൈനലിലുമെത്തിയിരുന്നു.