[slick_weather]
19
June 2018

അനധികൃതമായി സ്വകാര്യ വ്യക്തികൾ ‘നോ പാർക്കിംഗ്’ ബോർഡുകൾ സ്ഥാപിച്ചാൽ പിഴ;കേരളത്തിലല്ല

അബുദാബി : അനധികൃതമായി സ്വകാര്യ വ്യക്തികൾ ‘നോ പാർക്കിംഗ്’ ബോർഡുകൾ സ്ഥാപിച്ചാൽ ആയിരം ദിർഹം പിഴയീടാക്കുമെന്ന് അബുദാബി മുൻസിപ്പാലിറ്റി . മുൻസിപ്പാലിറ്റിയിൽ നിന്ന് ആവശ്യമായ അനുമതി തേടാതെ ബോർഡുകൾ സ്ഥാപിക്കുന്നവരുടെ എണ്ണം കൂടിയതായി കണ്ടെത്തിയതിനെ തുടർന്നാണിത്.

താമസകേന്ദ്രങ്ങൾക്ക് സമീപം, പ്രധാനമായും വില്ലകൾക്ക് മുന്നിൽ പാർക്കിംഗ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അനധികൃതമായി ‘നോ പാർക്കിംഗ്’ ബോർഡുകൾ സ്ഥാപിച്ചവർ നിരവധിയാണ്. 30 ദിവസത്തിനകം ഈ ബോർഡുകൾ നീക്കം ചെയ്തില്ലെങ്കിൽ കോടതി നടപടിക്രമങ്ങളിലേക്ക് കാര്യങ്ങൾ പോകും. മുൻസിപ്പാലിറ്റിയിൽ നിന്ന് ആവശ്യമായ അനുമതി തേടാതെ ബോർഡുകൾ സ്ഥാപിക്കുന്നവരുടെ എണ്ണം കൂടിയതായി കണ്ടെത്തിയതിനെ തുടർന്നാണിത്.

നിർത്തിയിട്ട കാറുകളുടെ മേൽ തങ്ങളുടെ പാർക്കിംഗ് സ്ഥലത്താണ് വാഹനം നിർത്തിയിട്ടിരിക്കുന്നതെന്ന് എഴുതിയ കടലാസുകൾ വെക്കുന്ന പ്രവണതയും ഇവിടങ്ങളിൽ കണ്ടുവരാറുണ്ട്. ഇതും ഗുരുതരമായ നിയമ ലംഘനങ്ങളിൽപ്പെടുമെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കി.

അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെയും മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. നിയമ ലംഘനം കണ്ടെത്തുന്നതിനായി മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധന ഊർജിതമാക്കിയതായും അറിയിച്ചു