[slick_weather]
17
March 2019

നഴ്സുമാരുടെ സംഘടനയിലെ അഴിമതിയാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യുഎൻഎ) അഴിമതിയാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുൻ സംസ്ഥാന ഭാരവാഹിയായ സിബി മുകേഷ് നൽകിയ പരാതിയാണ് പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈം​​ബ്രാ​​ഞ്ച് ആ​​സ്ഥാ​​ന​​ത്തെ എ​​സ്പി ഷാ​​ജി സു​​ഗു​​ണ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്നത്.

30 ദി​​വ​​സ​​ത്തി​​ന​​കം അ​​ന്വേ​​ഷ​​ണം പൂ​​ർ​​ത്തി​​യാ​​ക്കണമെന്നാണ് ഡിജിപി നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ള്ള​​ത്. പ്രാ​​ഥ​​മി​​ക പ​​രി​​ശോ​​ധ​​ന​​യു​​ടെ അടി​​സ്ഥാ​​ന​​ത്തി​​ൽ സാ​​മ്പ​​ത്തി​​ക ത​​ട്ടി​​പ്പു ന​​ട​​ന്ന​​താ​​യി തെ​​ളി​​ഞ്ഞാ​​ൽ കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യും. നഴ്സുമാർ അടച്ച വരിസംഖ്യ ഉൾപ്പെടെ മൂന്നു കോടിയിലേറെ രൂപ സംഘടനാ പ്ര​​സി​​ഡ​​ന്‍റ് ജാ​​സ്മി​​ൻ ഷാ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​ൽ വെട്ടിച്ചതായാണ് ആരോപണം.

അ​​തേ​​സ​​മ​​യം, പ്ര​​ള​​യ ദു​​ര​​ന്ത​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കു ന​​ൽ​​കാ​​ൻ ന​​ഴ്സു​​മാ​​രി​​ൽ ​നി​​ന്നു പി​​രി​​ച്ച ല​​ക്ഷ​​ങ്ങ​​ളും ഇ​​തു​​വ​​രെ കൈ​​മാ​​റി​​യി​​ട്ടി​​ല്ലെ​​ന്ന ആ​​രോ​​പണവും ഉയർ‌ന്നിട്ടുണ്ട്. വി​​ദേ​​ശ​​ത്തെ ന​​ഴ്സു​​മാ​​രി​​ൽ​ നി​​ന്ന​​ട​​ക്കം ഇ​​തി​​നാ​​യി വ​​ൻ​​തു​​ക ല​​ഭി​​ച്ചി​​രു​​ന്ന​​താ​​യും പ​​റ​​യ​​പ്പെ​​ടു​​ന്നു. ജാ​സ്മി​ൻ ഷാ​യു​ടെ ഭാ​ര്യ​യു​ടെ പേ​രി​ൽ എ​ടു​ത്തി​രി​ക്കു​ന്ന ഇ​ന്നോ​വ കാ​റി​ന്‍റെ ലോ​ൺ ഇ​എം​ഐ അ​ട​യ്ക്കു​ന്ന​ത് സം​ഘ​ട​ന​യാ​ണെ​ന്ന വി​വ​രവും പു​റ​ത്തു​വ​ന്നു. എ​ന്നാ​ൽ, ഇ​തു ധാ​ര​ണ ​പ്ര​കാ​ര​മാ​ണെ​ന്നും ലോ​ൺ അ​ട​ച്ചു തീ​രു​മ്പോ​ൾ വാ​ഹ​നം സം​ഘ​ട​ന​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തു കൊ​ടു​ക്കു​മെ​ന്നുമാ​ണ് ജാ​സ്മി​ൻ ഷാ​യു​ടെ വാ​ദം.