[slick_weather]
26
December 2018

അധോലോക കുറ്റവാളി രവി പൂജാരിയും നടി ലീന മരിയ പോളും തമ്മിലുള്ള ബന്ധം ഉടനെ ചുരളഴിയാൻ സാധ്യത

കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പു കേസില്‍ നടി ലീന മരിയ പോളിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. നടിയെ വിളിച്ചത് അധോലോക കുറ്റവാളി രവി പൂജാരി തന്നെയെന്ന് സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടകളാണ് ബ്യൂട്ടി പാർലറിൽ വെടിയുതിർത്തതെന്നാണ് പൊലീസ് നിഗമനം.

മംഗലാപുരം, ബെംഗളൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത് രവി പൂജാരി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇയാളുടെ അനുയായി സംഘത്തിൽ പ്രവർത്തിച്ചവരാണ് ശബ്ദം തിരിച്ചറിഞ്ഞത്. ശബ്ദത്തിന്‍റെ ഔദ്യോഗിക ഫോറന്‍സിക് പരിശോധനാഫലവും ഉടന്‍ ലഭിക്കും. അങ്ങനെയെങ്കില്‍ നടിക്ക് രവി പൂജാരിയുമായുള്ള ബന്ധം എന്താണെന്ന് പൊലീസ് വിശദമായി അന്വേഷിക്കും. ഇവർ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ലീനയോട് വീണ്ടും ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെടുമെന്നാണ് വിവരം.