[slick_weather]
06
October 2018

യു.എ.ഇയുടെ സഹായം സ്വീകരിക്കുന്നതിനു തടസങ്ങളില്ല; ബി.ജെ.പി സര്‍ക്കാറിന്റെ കള്ളത്തരം പുറത്ത്

കോഴിക്കോട്: കേരളത്തിനു യു.എ.ഇ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞ വാദം തെറ്റെന്ന് വിവരാവകാശ രേഖ. നിലവിലെ നയം തിരുത്തിയാല്‍ മാത്രമെ വിദേശ സഹായം സ്വീകരിക്കാന്‍ സാധിക്കുകയുള്ളു എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്നത്.

വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ ഡി.വി ബിനുവിനു ലഭിച്ച വിവരാവകാശ രേഖയിലാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാറിന്റെ രാഷട്രീയ അജണ്ട തിരിച്ചറിയുന്ന വിവരങ്ങളുള്ളത്.

ദുരിതാശ്വാസ സഹായങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് സ്വീകരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിനുള്ള ഉത്തരത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ സഹായം കൈപ്പറ്റുന്നതിന് തടസങ്ങളില്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ബിനുവിന് വിദേശകാര്യം മന്ത്രാലയമാണ് മറുപടി നല്‍കിയത്.

2016 ല്‍ ദേശീയ ദുരന്ത നിവാരണ വിഭാഗം പുറത്തിറക്കിയ പദ്ധതി രേഖയിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. അതുകൊണ്ടു യു.പി.എ സര്‍ക്കാരിന്റെ നയം തന്നെയാണ് ഇക്കാര്യത്തില്‍ തുടരുന്നതെന്ന വാദത്തിനും കഴമ്പില്ലാതെയായി. ഇതോടെ വിദേശ ധനസഹായം സ്വീകരിക്കാന്‍ നയം തിരുത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദമാണ് തെറ്റാണന്ന് തെളിഞ്ഞിരിക്കുകയാണ്.

.