[slick_weather]
01
September 2018

വലിയ ചെലവില്ലാതെ യു.എ.ഇയില്‍ നിന്നും മൃതദേഹം നാട്ടിലെത്തിക്കാം

ജിദ്ദ : യു.എ.ഇയില്‍ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തൂക്കിനോക്കി നിരക്ക് നിശ്ചയിച്ചിരുന്ന സംവിധാനം നിര്‍ത്തലാക്കി. പകരം നിശ്ചിത നിരക്കില്‍ എല്ലാ മൃതദേഹങ്ങളും നാട്ടിലെത്തിക്കാം. മൃതദേഹങ്ങളുടെ ഭാരം അളക്കേണ്ടതില്ലെന്ന് എയര്‍ ഇന്ത്യയുടെ കാര്‍ഗോ വിഭാഗമാണ് തീരുമാനമെടുത്തത്.

അബു ദാബി ഒഴികെയുള്ള എമിറേറ്റുകളില്‍ പുതിയ തീരുമാനം ബാധകമാവും. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനങ്ങളിലാണ് പുതിയ സംവിധാനപ്രകാരം മൃതദേഹം കൊണ്ടുവരാനാവുക.

ഭാരം അളക്കേണ്ടതില്ലെന്ന തീരുമാനം വന്നതോടെ, ദുബായില്‍ നിന്ന് കൊച്ചിയില്‍ മൃതദേഹം എത്തിക്കാന്‍ 2000 ദിര്‍ഹത്തിനു താഴെ മാത്രമെ ചെലവാകൂ.