[slick_weather]
24
September 2017

വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ പ്രതി പോലീസ് കസ്റ്റഡിയില്‍;എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനനാണ് പിടിയിലായത്

പാലക്കാട്: കോട്ടായി ഇരട്ടകൊലപാതകത്തിലെ പ്രതി പോലീസ് കസ്റ്റഡിയില്‍. എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനനാണ് പിടിയിലായത്. മരുമകളുടെ സുഹൃത്താണ് ഇയാള്‍. പുളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍ (72), ഭാര്യ പ്രേമകുമാരി (62) എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊലപാതക സമയത്ത് മകന്റെ ഭാര്യ ഷീജ വീട്ടിലുണ്ടായിരുന്നു. രാവിലെ പാലുമായി സമീപ വീട്ടിലെ സ്ത്രീ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഷീജയെ കൈയും കാലും കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു സ്വാമിനാഥന്റെ മൃതദേഹം. പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു.വധഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് ഷീജ ഇവര്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്.