[slick_weather]
03
December 2018

മഞ്ഞളും വെളുത്തുള്ളിയും പിന്നെ മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയമായ കരളും

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയമാണ് കരള്‍. ഭക്ഷണത്തിലെ പോഷകങ്ങളെ സംസ്കരിച്ച് മാലിന്യങ്ങളെ പുറന്തള്ളുന്ന കരളിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. കരളിന്റെ ആരോഗ്യം ഉറപ്പാക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുകയും ചിലത് കഴിക്കാതിരിക്കുകയും വേണം.

1) വെളുത്തുള്ളി കരളിലെ എന്‍സൈമുകളെ പ്രവര്‍ത്തനസജ്ജമാക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ കരളിനെ സഹായിക്കുന്നു.

2) കരളിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനും മാലിന്യങ്ങളെ പുറന്തള്ളാനും മഞ്ഞള്‍ നല്ലതാണ്

3) കരളിനെ ശുദ്ധമാക്കുന്ന എന്‍സൈമുകളുടെ അളവ് കൂടാന്‍ കാബേജ് നല്ലതാണ്

4) ചെറിയ തോതില്‍ ഒലിവെണ്ണ പാചകത്തിന് ഉപയോഗിക്കാം.

5) ബീറ്റ്റൂട്ടും കാരറ്റും കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ബീറ്റാ കരോട്ടിന്റെയും സസ്യ ഫ്ലവനോയിഡുകളുടെയും സ്രോതസ്സാണിവ.

6) ക്യാറ്റകിന്‍ എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയ ഗ്രീന്‍ ടീ കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്

ഒഴിവാക്കേണ്ടവ

1) കാപ്പി, ചായ എന്നിവയൊക്കെ ദിവസവും മൂന്ന് കപ്പില്‍ കൂടുതല്‍ കുടിക്കരുത്

2) രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഉരുളക്കിഴങ്ങ് ചിപ്സ്, റൊട്ടി, ബിസ്കറ്റ് എന്നിവ അമിതമായി കഴിക്കരുത്

3) കൃത്രിമ മധുരം ചേര്‍ത്ത ജാം, ഐസ്ക്രീം എന്നിവയൊക്കെ ഒഴിവാക്കണം

4) വനസ്പതി അടങ്ങിയ ചോക്ലേറ്റുകള്‍ നല്ലതല്ല.
ഇഞ്ചിയുടെ വർഗ്ഗത്തിൽപെട്ട ചെടിയാണു മഞ്ഞൾ. ഇംഗ്ലീഷിൽ ‘ടർമറിക്’(Turmeric) ഹിന്ദിയിൽ ‘ഹൽദി‘എന്നു അറിയപ്പെടുന്ന മഞ്ഞൾ ഇന്ത്യ, ചൈന, ഈസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നു. ഇന്ത്യയിൽ ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌‍ മഞ്ഞൾ കൃഷിയുള്ളത്.

നട്ട് ഏഴെട്ടു മാസമാകുമ്പോൾ മഞ്ഞൾ ചെടി പിഴുത് മഞ്ഞൾ വിളവെടുക്കുന്നു. ശേഖരിച്ച മഞ്ഞൾ പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്. മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങൾക്ക്‌ നിറം നൽകാനും സൗന്ദര്യസംവർദ്ധകവസ്തുക്കളിലും ഉപയോഗിക്കുന്നു.