പി.സി ജോര്‍ജ് എംഎൽഎയുടെ ഗുണ്ടായിസം;;ടോൾ പ്ലാസയിൽ പി സി ജോർജിന്റെ പരാക്രമത്തിന്റെ വീഡിയോ കാണുക

 

തൃശൂര്‍: Thrissur (Kerala): Angered over being asked to pay road toll, a Kerala MLA allegedly broke the stop barrier put up at a toll plaza here, police said today.P C George was on his way to Kochi from Thrissur when his luxury car was stopped at the toll plaza at Paliyekkara last night by the toll booth, manned mostly by workers from other states.

തൃശൂര്‍ ടോള്‍പ്ലാസയില്‍ പി.സി ജോര്‍ജ് എംഎൽഎയുടെ ഗുണ്ടായിസം . ടോള്‍ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. വാഹനം നിര്‍ത്തി പുറത്തിറങ്ങിയ എം.എല്‍.എ ടോള്‍ ബാരിയര്‍ ഒടിച്ചിട്ടു. പിന്നീട് ടോള്‍ നല്‍കാതെ എം.എല്‍.എയും സംഘവും പോവുകയും ചെയ്തു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തു വിട്ടു. ടോള്‍പ്ലാസ അധികൃതര്‍ പുതുക്കാട് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.എംഎൽഎ തോക്കെടുക്കാതിരുന്നത് ഭാഗ്യം .അന്നേരം അദ്ദേഹത്തിന്റെ കൈവശം തോക്കുണ്ടായിരുന്നില്ലെന്നാണ് മറ്റൊരു ഭാഷ്യം .

 

തോട്ടം തൊഴിലാളികൾക്ക് നേരെ തോക്കെടുത്തതിനാൽ ഈ എംഎൽഎയുടെ പേരിൽ കേസുണ്ട് .തൃശൂര്‍ ടോള്‍പ്ലാസയില്‍ അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികളാണ് ജോലി ചെയ്യുന്നത് .അവരിൽ പലർക്കും കേരളത്തിലെ മുഖ്യമന്ത്രിയെ പോലും അറിയില്ല.പിന്നെ എങ്ങനെയാണ് പി സി ജോർജ് എംഎൽഎയെ അറിയുക .എംഎൽഎ യായതുകൊണ്ട് എന്ത് തോന്ന്യവാസവും കാണിക്കാമെന്നാണ് ഈ എംഎൽഎ ധരിച്ചിരിക്കുന്നത്.ആ ധാരണ മാറ്റാൻ സംസ്ഥാന സർക്കാരും തയ്യാറാകുന്നില്ല.അതുകൊണ്ടാണ് എംഎൽഎ ഗുണ്ടായിസം തുടരുന്നത് .ഈയിടെ ഇടതു എംഎൽഎയായ കെ ബി ഗണേഷ്‌കുമാർ ഒരാളെ മർദ്ദിച്ച സംഭവം വിവാദമാകുകയുണ്ടായി.

സിപിഎം ശക്തമായി ഇടപ്പെട്ടതിനാൽ ഗണേഷ്‌കുമാർ മാപ്പു പറഞ്ഞു തടി തപ്പി .പി സി ജോർജിന്റേത് സ്വന്തം രാഷ്ട്രീയ പാർട്ടിയായതിനാലും അദ്ദേഹം ഒരു മുന്നണിയുടെ ഭാഗമല്ലാത്തതിനാലും മാപ്പു ചോദിക്കേണ്ടി വരില്ല .അതിനാൽ സംസ്ഥാന സർക്കാർ ഇത്തരം എംഎൽഎമാരെ നിലക്ക് നിർത്തണം .എംഎൽഎമാർ ഇങ്ങനെയായാൽ ജനങ്ങൾ ബുദ്ധിമുട്ടിലാവും