[slick_weather]
13
February 2019

ഇന്നു പുലർച്ചെ ഡല്‍ഹിയില്‍ വീണ്ടും വന്‍ തീപിടിത്തം;200ലധികം കുടിലുകള്‍ കത്തി നശിച്ചു.

ന്യൂഡല്‍ഹി: കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ ഡല്‍ഹിയില്‍ വീണ്ടും വന്‍ തീപിടിത്തം. പശ്ചിംപുരിയിലെ ചേരിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തതില്‍ 200ലധികം കുടിലുകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് അഗ്‌നിബാധയുണ്ടായത്. ഒന്നേകാലോടെ സ്ഥലത്തെത്തിയ 28 അഗ്‌നിശമന സേന യൂണിറ്റുകള്‍ തീ നിയന്ത്രണ വിധേയമാക്കി. അഗ്‌നിബാധയില്‍ ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. തീ പടര്‍ന്ന് തുടങ്ങിയപ്പോള്‍ തന്നെ ആളുകള്‍ ഇറങ്ങിയോടിയത് വന്‍ ദുരന്തം ഒഴിവാക്കി. ഇന്നലെ പുലര്‍ച്ചെ കരോള്‍ ബാഗിലുണ്ടായ തീ പിടുത്തത്തില്‍ മൂന്ന് മലയാളികളടക്കം പതിനേഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.