[slick_weather]
14
January 2019

മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പല താത്പര്യങ്ങളും കാണുമെന്നും പൊലീസ് പ്രവർത്തിക്കേണ്ടത് നിയമ പ്രകാരമാണെന്നും ടിപി സെൻകുമാർ

കോട്ടയം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് മുൻ സംസ്ഥാന പൊലീസ് മേധാവിയും ശബരിമല കർമ സമിതിയുടെ ഉപാധ്യക്ഷനുമായ ടി.പി സെൻകുമാർ. രഹ്ന ഫാത്തിമ ഉൾപ്പെടെയുള്ള യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാൻ എന്തെങ്കിലും ഉത്തരവ് ഉണ്ടായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പല താത്പര്യങ്ങളും കാണും. എന്നാൽ പൊലീസ് പ്രവർത്തിക്കേണ്ടത് നിയമ പ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുവതി പ്രവേശം സംബന്ധിച്ചുള്ള കോടതി ഉത്തരവ് കയ്യിൽ കിട്ടും മുമ്പെ ചിലരുടെ ലക്ഷ്യങ്ങൾ പൂർത്തികരിക്കാൻ ശ്രമം തുടങ്ങിയെന്നും സെൻകുമാർ പറഞ്ഞു. പിൻഗാമികൾ ശബരിമലയോടും ഭക്തജനങ്ങളോടും അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾക്കു ക്ഷമ ചോദിച്ചു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പ്രാർഥാനയജ്ഞ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ സംസ്ഥാന പൊലീസ് മേധാവി ആർ. ചന്ദ്രശേഖരൻ അധ്യക്ഷനായിരുന്നു.