തായ്‌ലൻഡ് ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമിലെ എല്ലാ അംഗങ്ങളേയും രക്ഷപ്പെടുത്തി. വീഡിയോ കാണുക

ബാങ്കോക്ക് : Thai cave rescue: Soccer team all out of cave തായ്‌ലൻഡ് ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമിലെ എല്ലാ അംഗങ്ങളേയും രക്ഷപ്പെടുത്തി. അതോടെ ദിവസങ്ങൾ നീണ്ട പ്രയത്നത്തിനും ലോകത്തിന്റെ പ്രാർത്ഥനയ്ക്കും ഒടുവിൽ ശുഭകരമായ അന്ത്യമായി . തായ്‌ലൻഡിലെ താം ലുവാങ് നാം ഗുഹയിലാണ് 12 കുട്ടികളും അവരുടെ കോച്ചും കുടുങ്ങിയത്.

കുട്ടികളും കോച്ചും സുരക്ഷിതരാണെന്ന് തായ് നേവി സീൽ യൂണിറ്റ് വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സയിലുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനം ആരംഭിച്ചതിനു ശേഷം മൂന്നാം ദിനമാണ്‌ എല്ലാവരേയും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ കഴിഞ്ഞത്.കഴിഞ്ഞ രണ്ട് ദിവസങ്ങളായി എട്ടു കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. ഇന്ന് നാലു കുട്ടികളെയും കോച്ചിനേയും രക്ഷപ്പെടുത്തി.

കഴിഞ്ഞ ജൂൺ 23 നാണ് 16 വയസ്സിൽ താഴെയുള്ളവരുടെ ഫുട്ബോൾ ടീമിലെ 12 പേരും അവരുടെ കോച്ചും ഗുഹയിൽ കുടുങ്ങിയത്. കനത്ത മഴയും മണ്ണിടിച്ചിലുമാണ്‌ ഇവർക്ക് വിനയായത്. 13 വിദേശ സ്കൂബ ഡൈവിംഗ് വിദഗ്ദ്ധർ അഞ്ച് തായ്‌ലൻഡ് നാവിക സേനാംഗങ്ങൾക്കൊപ്പം ചേർന്നു നടത്തിയ ഭഗീരഥ പ്രയത്നത്തിനാണ് ‌ഒടുവിൽ ശുഭപര്യവസാനമുണ്ടായത്.

ബുദ്ധ സന്യാസിയായിരുന്ന കോച്ചിന്റെ അറിവുകൾ കുട്ടികളെ പിടിച്ചു നിൽക്കാൻ സഹായിച്ചെന്ന് തായ്‌ലൻഡ് മന്ത്രി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.