[slick_weather]
01
September 2018

എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്ത്യയെ 31 റൺസിനു തോൽപ്പിച്ചു

ലണ്ടൻ:എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 31 റൺസിന്‍റെ തോൽവി. 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 162 റൺസിന് പുറത്തായി. 40 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ബെൻ സ്റ്റോക്സ്സാണ് ഇന്ത്യൻ നിരയെ തകർത്തത്.89 റൺസും അഞ്ചു വിക്കറ്റും വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ സാം കരനാണ് മാൻ ഓഫ് ദി മാച്ച്

അഞ്ച് വിക്കറ്റിന് 110 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് 52 റൺസ് കൂട്ടിച്ചേ‍ർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകൾ നഷ്ടമായി. 51 റൺസ് എടുത്ത വിരാട് കോഹ്‍‍‍ലിയെ പുറത്താക്കിയ സ്റ്റോക്സാണ് മത്സരത്തിന്‍റെ ഗതി മാറ്റിയത്.

ഹാർദ്ദിക് പാണ്ഡ്യ 31 ഉം ദിനേശ് കാ‍ർത്തിക് 20 ഉം റൺസ് എടുത്തു പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി.