[slick_weather]
24
September 2017

കേന്ദ്ര സർക്കാരിനു ആശ്വാസം ;ഫാദര്‍ ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും നന്ദി അറിയിച്ചു;India thanks Oman. India thanks Yemen എന്ന് സുഷമ സ്വരാജ്

ദില്ലി: ഐ.എസ് തീവ്രവാദികളുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനും നന്ദി അറിയിച്ചു. വത്തിക്കാനില്‍ നിന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട് ഫോണില്‍ സംസാരിച്ചാണ് അദ്ദേഹം തന്റെ മോചനത്തിന് വേണ്ടി പ്രയത്നിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചത്.

ടോം ഉഴുന്നാലിലിനോട് സംസാരിച്ച കാര്യം സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മോചനത്തിനായി പ്രയത്നിച്ച സര്‍ക്കാറുകള്‍ക്കും വ്യക്തികള്‍ക്കും നന്ദി അറിയിച്ചുവെന്നും സുഷമ സ്വരാജിന്റെ ട്വീറ്റ് പറയുന്നു.Fr Tom has spoken to me from Vatican. He profusely thanked the Government of India especially the Prime Minister for efforts to rescue him.അതേസമയം ഒമാൻ സർക്കാരിനു നന്ദി അറിയിച്ച് സുഷമ സ്വരാജിന്റെ ട്വീറ്റ് ഇങ്ങനെ:India thanks Oman. India thanks Yemen.