[slick_weather]
14
February 2019

ആരാധകർക്ക് കടുത്ത നിരാശ ;നടി സണ്ണി ലിയോൺ ഇന്ന് കൊച്ചിയിലേക്കില്ല;മാർച്ച് രണ്ടിനു എത്തും

കൊച്ചി:പ്രണയദിനത്തിന് ബോളിവുഡ് നടി സണ്ണി ലിയോൺ കൊച്ചിയിലെത്തുന്നുവെന്ന വാർത്ത ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ ആരാധകരെ നിരാശരാക്കി വാലന്‍റെയ്ൻസ് ഡേ നൈറ്റിൽ നിന്നും താരം പിന്മാറിയിരിക്കുകയാണ്. ഇന്ന് വൈകിട്ട് കൊച്ചിയിൽ നടക്കുന്ന ഷോയിൽ നിന്നാണ് താരം പിന്മാറിയത്. തന്‍റെ ട്വിറ്ററിലൂടെ സണ്ണി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്‍റെയ്ൻസ് ഡേ പരിപാടിയിൽ ഞാൻ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടർമാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലാണ് പിൻമാറുന്നതെന്നും സണ്ണി ട്വിറ്ററിൽ കുറിച്ചു. എന്നാൽ മാർച്ച് 2 ന് കൊച്ചിയിൽ നടക്കുന്ന വനിത ഫിലിം അവാർഡ് നിശയിൽ താൻ എത്തുമെന്നും സണ്ണി ട്വിറ്ററിൽ വ്യക്തമാക്കി..