[slick_weather]
15
December 2018

വേണുഗോപാലൻ നായർ മാനസിക രോഗിയായിരുന്നില്ലെന്ന് സഹോദരി; തെറ്റായ പരാമർശം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കും

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായർ മാനസിക രോഗിയായിരുന്നില്ലെന്ന് സഹോദരി. തെറ്റായ പരാമർശം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സഹോദരി പറഞ്

വേണുഗോപാലൻനായർ മാനസികരോഗി ആണെന്ന കാര്യം തെറ്റാണ്. അങ്ങനെയെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് മന്ത്രി ഹാജരാക്കട്ടെ. വേണുഗോപാലൻനായർ തികഞ്ഞ ദൈവവിശ്വാസി ആയിരുന്നു. വിഷയത്തിൽ രാഷ്ട്രീയം കലക്കേണ്ടെ. മന്ത്രിമാരുടെ കുടുംബത്തിൽ ഇങ്ങനെ സംഭവിച്ചെങ്കിൽ അഅവർ ഇങ്ങനെ പറയുമോ. ശരണംവിളിക്കുന്നവരെ മാനസിക രോഗികളാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സഹോദരി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ബിജെപിയുടെ സമരപ്പന്തലിന് മുന്നിലെത്തി വേണുഗോപാലൻ നായർ ആത്മഹത്യ ചെയ്തത്. .