[slick_weather]
01
September 2018

സൗമ്യ ജയിലില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂര്‍: പിണറായിയില്‍ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യ (32) വനിതാ ജയിലില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടേതാണ് നടപടി. കൂടാതെ വനിതാ ജയില്‍ സൂപ്രണ്ട് പി. ശകുന്തളയ്‌ക്കെതിരേ നടപടിക്കു ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.

അസി. സൂപ്രണ്ട് സി.സി രമയ്ക്കും മറ്റൊരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്കുമെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും ഉത്തരവിട്ടിട്ടുണ്ട്. അസി. പ്രിസണ്‍ ഓഫിസര്‍മാരായ എന്‍.വി സോജ, കെ.പി ദീപ, മിനി തെക്കേവീട്ടില്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജയില്‍ ഡി.ഐ.ജി എസ്. സന്തോഷ്‌കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.