[slick_weather]
18
July 2018

തെരുവു നായകളെ പിടികൂടി വന്ധ്യംകരിച്ചതിലൂടെ കുടുംബശ്രീ പ്രവർത്തകർ നേടിയത് കോടികൾ

കൊച്ചി:The Kudumbashree workers grabbed stray dogs Sterilized. Within seven months, Kudumbasree activists earned a whopping 3.23 crores തെരുവ് നായകളെ പിടികൂടി വന്ധ്യംകരിച്ചതിലൂടെ കുടുംബശ്രീ പ്രവർത്തകർ നേടിയത് കോടികൾ . ഏഴുമാസംകൊണ്ട് തെരുവുനായകളെ വന്ധ്യംകരിച്ച് കുടുംബശ്രീ പ്രവർത്തകർ 3.23 കോടി രൂപയാണ് സമ്പാദിച്ചത് . സംസ്ഥാനത്താകെയുള്ള 58 കുടുംബശ്രീ എ.ബി.സി (ആനിമൽ ബെർത്ത് കൺട്രോൾ) യൂണിറ്റിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ഒക്ടോബർ മുതൽ ഏപ്രിൽവരെയുള്ള കണക്കാണിത്.

ഇതുവരെ 17,823 നായകളെയാണ് വന്ധ്യംകരിച്ചത്. തിരുവനന്തപുരത്താണ് കൂടുതൽ. ഈയിനത്തിൽ കുടുംബശ്രീ 90,00,000 രൂപ സ്വന്തമാക്കി. ഇവിടെ 11 എ.ബി.സി യൂണിറ്റാണുള്ളത്. പത്തനംതിട്ടയിൽ അഞ്ച് യൂണിറ്റിലൂടെ 75,89,486 രൂപയും എറണാകുളം ജില്ലയിൽ 17 യൂണിറ്റിലൂടെ 88,03,200 രൂപയും നേടി. ഇടുക്കിയിൽ 13 യൂണിറ്റിലൂടെ 8,25,000 രൂപയാണ് സ്വന്തമാക്കിയത്. കോട്ടയത്ത അഞ്ച് യൂണിറ്റിലൂടെ 61,41,039 രൂപയും നേടി. ഇവിടെ 3559 നായകളെയാണ് വന്ധ്യം കരിച്ചത്.

ഒൻപത് ജില്ലകളിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്ത് മൊബൈൽ യൂണിറ്റും ആരംഭിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കൊല്ലം, കാസർകോട് ജില്ലകളിൽ ഉടൻ യൂണിറ്റ് ആരംഭിക്കും. ഈ അഞ്ചു ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പ് നേരിട്ടാണ് വന്ധ്യംകരണത്തിന് നേതൃത്വം നൽകിയിരുന്നത്. അവർ ആവശ്യപ്പെടുകയാണെങ്കിൽ എല്ലാ യൂണിറ്റും ഏറ്റെടുക്കാൻ തയാറാണെന്ന് കുടുംബശ്രീ അറിയിച്ചിട്ടുണ്ട്.
കുടുംബശ്രീ അംഗങ്ങളായ അഞ്ചുപേരടങ്ങുന്ന യൂണിറ്റാണ് നായകളെ പിടിക്കാനിറങ്ങുന്നത്. ഒരുനായയെ വന്ധ്യംകരിച്ചൽ 2100 രൂപ ലഭിക്കും. ഇതിൽ 1200 രൂപ ഓരോ യൂണിറ്റിനും ഉള്ളതാണ്. 400 രൂപ ഡോക്ടർക്കും 500 രൂപ നായയുടെ ഭക്ഷണ ആവശ്യങ്ങൾക്കും മരുന്നിനുമായി ഉപയോഗിക്കും. മികച്ച നേട്ടം സ്വന്തമാക്കുന്ന കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭക യൂണിറ്റുകളിലൊന്നാണിത്.